യുട്യൂബ് ചാനലിന്‍റെ ടീസര്‍ മോഹന്‍ലാലും മമ്മൂട്ടിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു

സിനിമാ സൗഹൃദക്കൂട്ടങ്ങളിലെ കഥകളും തമാശകളുമൊക്കെ രസകരമായി അവതരിപ്പിക്കാറുള്ള ആളാണ് മുകേഷ്. 'മുകേഷ് കഥകള്‍' എന്ന പേരില്‍ പുസ്‍തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ എവിടെയും ആസ്വാദകരെ നേടാറുള്ള ആ കഥകളുമായി യുട്യൂബിലൂടെ എത്താനൊരുങ്ങുകയാണ് മുകേഷ്. 'മുകേഷ് സ്‍പീക്കിംഗ്' എന്ന യുട്യൂബ് ചാനലിലൂടെയാവും കഥകളുടെ അവതരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുട്യൂബ് ചാനലിന്‍റെ ടീസര്‍ മോഹന്‍ലാലും മമ്മൂട്ടിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. മലയാള സിനിമയിലെ മുന്‍ തലമുറയില്‍ ഇതുപോലെ കഥകളുടെ അക്ഷയഖനി കൂടെക്കൊണ്ടുനടന്നിരുന്ന ആളായിരുന്നു തിക്കുറിശ്ശി. പക്ഷേ അദ്ദേഹത്തോടൊപ്പം ആ കഥകളും മണ്‍മറഞ്ഞു. നമ്മുടെ തലമുറയുടെ കഥകള്‍ അങ്ങനെ നഷ്ടപ്പെടുത്തരുതെന്ന് മോഹന്‍ലാല്‍ തന്നോട് പറഞ്ഞിരുന്നെന്ന് ടീസറില്‍ മുകേഷ് പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona