മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രമാണ് വണ്‍. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ആര്‍ വൈദി സോമസുന്ദരം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  തിരുവന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. വിഷ്‍ണു ഉണ്ണികൃഷ്‍ണൻ, രണ്‍ജി പണിക്കര്‍, ശ്രീനിവാസൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഉണ്ടാകും. നേരത്തെ മമ്മൂട്ടി ആന്ധ്ര മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയായി അഭിനയിച്ച യാത്ര വലിയ ഹിറ്റായിരുന്നു.