2009ല്‍ പുറത്തെത്തിയ 'കേരളവര്‍മ്മ പഴശ്ശിരാജ'യ്ക്ക് ശേഷം ഒരു പീരീഡ് ഫിലിമില്‍ മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കുന്നത്

വിവാദങ്ങള്‍ കൊണ്ടും കഥയുടെ പ്രത്യേകത കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ മമ്മൂട്ടി ചിത്രം മാമാങ്കത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തുവിടാനിരിക്കെ ആരാധകര്‍ക്ക് ആവേശമായി മമ്മൂട്ടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. എന്തായിരിക്കും ഫസ്റ്റ് ലുക്ക് പോസ്റ്ററെന്നതിന്‍റെ സൂചനയാണ് മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കലക്കും എന്ന് വ്യക്തമാക്കുന്നതാണ് മമ്മൂട്ടി പങ്കുവെച്ച ചിത്രം.

Add Asianetnews as a Preferred SourcegooglePreferred

2009ല്‍ പുറത്തെത്തിയ 'കേരളവര്‍മ്മ പഴശ്ശിരാജ'യ്ക്ക് ശേഷം ഒരു പീരീഡ് ഫിലിമില്‍ മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കുന്നത്. അതിനാല്‍ത്തന്നെ മമ്മൂട്ടി ആരാധകര്‍ക്കിടയിലും സിനിമാപ്രേമികള്‍ക്കാകെയും ഏറെ പ്രതീക്ഷയുള്ള കഥാപാത്രവും സിനിമയുമാണ് മാമാങ്കം. 

കാവ്യ ഫിലിംസിന്‍റെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കം. മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്. 

View post on Instagram