വിജയത്തുടർച്ചയ്ക്ക് മമ്മൂട്ടി, 'ഭ്രമയുഗം' റിലീസ് അപ്ഡേറ്റ്, 'വാലിബനും' ജനുവരി റിലീസ്
സെപ്റ്റംബറിൽ ആയിരുന്നു ഭ്രമയുഗത്തിന്‍റെ പ്രഖ്യാപനം.

മമ്മൂട്ടിയുടേതായി ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് 'ഭ്രമയുഗം'. നെഗറ്റീവ് ഷെഡുള്ള കഥാപാത്രത്തെ ആണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയായിരുന്നു. സിനിമ അടുത്ത വർഷം റിലീസ് ചെയ്യുന്നെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ഉറപ്പു വരുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
2024 ആദ്യം ഭ്രമയുഗം റിലീസ് ചെയ്യാണ് നിലവിൽ പ്ലാൻ ചെയ്തിരിക്കുന്നത്. ഒരുപക്ഷേ അടുത്ത വർഷത്തെ മലയാള സിനിമയിലെ ആദ്യ റിലീസ് കൂടി ആകും മമ്മൂട്ടി ചിത്രം. അതേസമയം, മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബനും ജനുവരിയിൽ ആണ് റിലീസ് ചെയ്യുന്നത്. 2024 ജനുവരി 25ന് ലിയോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രം തിയറ്ററുകളിൽ എത്തും.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ഭ്രമുഗം റിലീസ് ചെയ്യുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രം 'കണ്ണൂർ സ്ക്വാഡ്' ഉൾപ്പെടെയുള്ള മമ്മൂട്ടിയുടെ വിജയ ചിത്രങ്ങളുടെ തുടർച്ചയായാണ് ആരാധകർ ഭ്രമുഗത്തെയും നോക്കി കാണുന്നത്. ചക്രവർത്തി രാമചന്ദ്രയും എസ്.ശശികാന്തും ചേർന്ന് നിർമ്മിച്ച 'ഭ്രമയുഗം'ത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബറിൽ ആയിരുന്നു ഭ്രമയുഗത്തിന്‍റെ പ്രഖ്യാപനം.
'ആ രൺവീറിനെയാണ് ഞാൻ പ്രണയിച്ചത്'; 5 വർഷങ്ങൾക്ക് ശേഷം ദീപിക- രൺവീർ വിവാഹ വീഡിയോ
രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണം, ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനർ, ഷഫീഖ് മുഹമ്മദ് അലി എഡിറ്റർ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പിആർഒ: ശബരി
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..