Asianet News MalayalamAsianet News Malayalam

ഒരൊന്നൊന്നര വരവിന് മമ്മൂട്ടി; തിയറ്റർ ഭരിക്കാൻ 'ജോസച്ചയാൻ', ടർബോ റിലീസ് തിയതി എത്തി

മേജർ അപ്ഡേറ്റ് വരുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചത് മുതൽ ഏറെ ആവേശത്തിൽ ആയിരുന്നു ആരാധകർ.

mammootty movie turbo released on 2024 June 13
Author
First Published Apr 14, 2024, 7:05 PM IST

കാത്തിരിപ്പുകൾക്ക് അവസാനമിട്ട് 'ടർബോ'യുടെ വൻ അപ്ഡേറ്റ് പുറത്ത്. മമ്മൂട്ടി നായികനായി എത്തുന്ന സിനിമയുടെ റിലീസ് തിയതി ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രം ജൂൺ 13ന് തിയറ്ററിൽ എത്തും. മേജർ അപ്ഡേറ്റ് വരുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചത് മുതൽ ഏറെ ആവേശത്തിൽ ആയിരുന്നു ആരാധകർ. ആ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്ന തരത്തിലാണ് ഇപ്പോൾ അപ്ഡേറ്റ് വന്നിരിക്കുന്നതും. 

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. മിഥുന്‍മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ആക്ഷന്‍- കോമഡി ജോണറില്‍ ആണ് ഒരുങ്ങുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയും ഇവരുടെ ആദ്യത്തെ ആക്ഷന്‍ പടവും കൂടിയാണ് ടര്‍ബോ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ടര്‍ബോയില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ്. 

ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് ചിത്രത്തിൽ ഉപയോ​ഗിച്ചിരിക്കുന്നത്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിലും ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. 

എതിരാളി ഇല്ലാതെ വിജയ്, പിന്തള്ളപ്പെട്ട് രജനികാന്ത്; എന്‍ട്രിയായി സൂപ്പര്‍ താരം, ജനപ്രീതിയില്‍ ഇവര്‍ താരങ്ങൾ

ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios