നരസിംഹം എന്ന മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കഴിഞ്ഞ് ഏത് ചിത്രം എടുക്കണം എന്ന് ഷാജി കൈലാസിന് ആശങ്കയുണ്ടായിരുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഷാജി കൈലാസ് പുതിയ സിനിമ ചെയ്‍തത്. കുറെ സബ്‍ജറ്റുകള്‍ ചിന്തിച്ചിരുന്നു. ഒടുവില്‍ മമ്മൂട്ടിയെ നായകനാക്കി  വല്യേട്ടൻ എന്ന സിനിമയിലേക്ക് എത്തി. ഷാജി കൈലാസ് വീണ്ടും ഹിറ്റ് സംവിധായകനായി. ആരാധകര്‍ എപ്പോഴും ഇഷ്‍ടപ്പെടുന്ന ഷാജി കൈലാസിന്റെ വല്യേട്ടൻ കൂടുതല്‍ മികവോടെ എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

വല്ല്യേട്ടന്‍ റീ മാസ്റ്റര്‍ ചെയ്‍ത് ഹൈ ക്വാളിറ്റിയില്‍ പുറത്തിറങ്ങുകയാണ്. ശ്രീ മൂവിസിന്റെ മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലാണ് വല്ല്യേട്ടന്റെ എച്ച്ഡി വേര്‍ഷന്‍ പുറത്തിറക്കുന്നത്. മമ്മൂട്ടിയുടെ മാധവനുണ്ണി എന്ന കഥാപാത്രത്തെ കൂടുതല്‍ മികവോടെ ആരാധകര്‍ക്ക് കാണാം.  വല്യേട്ടന്‍ തിയേറ്ററുകളില്‍ 150ലധികം ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു. ആരാധകര്‍ ഇന്നും കാണാൻ ആഗ്രഹിക്കുന്ന ചിത്രമാണ് വല്യേട്ടൻ. മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രങ്ങളില്‍ ഒന്നായി മാധവനുണ്ണി തിളങ്ങിനില്‍ക്കുന്നു.