ലോക സാഹോദര്യത്തിന്റെ വികാരമാകട്ടേ കേരളീയമെന്ന് ആശംസിക്കുന്നതായി മമ്മൂട്ടി.
ലോകം ആദരിക്കുന്ന ജനതയാകണം കേരളമെന്ന് ആശംസിക്കുന്നതായിനടൻ മമ്മൂട്ടി. ലോക സാഹോദര്യത്തിന്റെ വികാരമാകണം കേരളീയം. ഇതൊരു മഹത്തായ ആശയത്തിന്റെ തുടക്കമാണ്. നമ്മുടെ എല്ലാവരുടെയും വികാരം കേരളീയരാണെന്ന് പറഞ്ഞ മമ്മൂട്ടി എഴുതി തയ്യാറാക്കിയ പ്രസംഗം കയ്യിലില്ലാത്തിനാല്‍ പിഴവ് സംഭവിച്ചേക്കുമെന്നും മുൻകൂറായി മാപ്പ് ചോദിക്കുന്നുവെന്നും തമാശയും കാര്യവുമായി വ്യക്തമാക്കി.
കേരളീയം ഉദ്‍ഘാടന ചടങ്ങിലെ മമ്മൂട്ടിയുടെ വാക്കുകള്‍
നമസ്‍കാരം. എല്ലാവര്‍ക്കും കേരള പിറവി ആശംസകള്‍. ഇതൊരു മഹത്തായ ആശയത്തിന്റെ തുടക്കമാണ്. കേരളീയം. ഇത് കേരള ചരിത്രത്തിലെ മഹാസംഭവമാകട്ടേയെന്ന് ആശംസിക്കുകയാണ് ഞാൻ. എഴുതി തയ്യാറാക്കിയ പ്രസംഗം കയ്യിലില്ല. എന്തെങ്കിലും വാക്ക് പിഴവുണ്ടാൻ സാധ്യതയുണ്ട്. അതിന് ഞാൻ നേരത്തെ മാപ്പ് ചോദിക്കുകയും ചെയ്യുകയാണ്. എന്തെങ്കിലും പറ്റിപ്പോയാല്‍ നമ്മളെ കുടുക്കരുത്. സ്‍പീക്കറാണ് എന്റ അടുത്ത് ഇരിക്കുന്നത്. പിഴവുണ്ടായാല്‍ രേഖകളില്‍ ഒഴിവാക്കാൻ സ്‍പീക്കര്‍ക്കാകും. നമ്മള്‍ക്ക് വാക്കു പിഴച്ചാല്‍ പിഴച്ചതാണ്.
കേരളം കേരളീയരുടെ മാത്രം വികാരമല്ല. ലോക സാഹോദര്യത്തിന്റെ വികാരമാകട്ടേ കേരളീയം. നമ്മള്‍ ലോകത്തിന് മാതൃകയാകണം. സ്നേഹത്തിനും സൗഹാര്‍ദ്ദത്തിനും ലോകത്തിന് മാതൃകയാകണം. നമ്മുടെ മറ്റെല്ലാ വികാരങ്ങളെയും മാറ്റിവയ്‍ക്കാം. രാഷ്‍ട്രീയവും മതവും ജാതിയും വേറായാകം. നമ്മുടെ എല്ലാവരുടെയും വികാരം കേരളീയരാണെന്നാണ്. മലയാളികളാണ്. കൂടുതല്‍ പേരും മുണ്ടുടുക്കുന്നവരാണ്. മലയാളം സംസാരിക്കുന്നവരാണ്. മലയാളം കേട്ടാല്‍ മനസ്സിലാകുന്നവരാണ്. ഇതായിരിക്കണം നമ്മുടെ ലോകത്തിന്റെ മാതൃക. ഞങ്ങളെ നോക്കി പഠിക്കൂ. ഞങ്ങളൊന്നാണ്. ഞങ്ങളുടെ ആശയങ്ങളും സ്വപ്‍നങ്ങളും ഒന്നാണ്. ഒന്നായി സ്വപ്‍നം കണ്ടതാണ് കേരളം. ഇനിയുള്ള സ്വപ്‍നങ്ങളും പ്രതീക്ഷകളും ഒന്നായിരിക്കണം. വ്യത്യാസങ്ങളെ മറന്ന് ഒന്നായി പ്രയത്നിക്കാം. കേരളത്തെ ഒന്നാം നിരയിലേക്കെത്തിക്കാം. ലോകം ആദരിക്കുന്ന ഒരു ജനതയാകണമെന്ന് ആശംസിക്കുകയും ചെയ്യുന്നു.
Read More: മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഹലോ മായാവിക്ക് എന്ത് സംഭവിച്ചു?
