ആശംസ നേര്‍ന്നത് സോഷ്യല്‍ മീഡിയയിലൂടെ

ബിഗ് ബോസ് മലയാളം സീസണ്‍ 3 റണ്ണര്‍ അപ്പ് ആയ സായ് വിഷ്‍ണുവിന് ആശംസകളുമായി ടൈറ്റില്‍ വിജയി മണിക്കുട്ടന്‍. ബിഗ് ബോസ് 3 ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ സായ്‍ക്കും ഷോയുടെ അവതാരകനായ മോഹന്‍ലാലിനുമൊപ്പം നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് മണിക്കുട്ടന്‍ ആശംസ കുറിച്ചത്.

"സ്വപ്‍നങ്ങൾക്ക് അതിരില്ല എന്ന ഉറച്ച വിശ്വാസത്തോടെ ബിഗ് ബോസ്സിലേക്ക് വന്ന് Dreamer of the Season ആവുകയും അതോടൊപ്പം തന്നെ Runner Up ഉം ആയ പ്രിയ കൂട്ടുകാരൻ സായ് വിഷ്ണുവിന് എന്‍റെ ആശംസകൾ. നിന്‍റെ എല്ലാ സ്വപ്‍നങ്ങളും ആഗ്രഹങ്ങളും സഫലമാവട്ടെന്ന് ആഗ്രഹിക്കുന്നു", മണിക്കുട്ടന്‍ കുറിച്ചു.

View post on Instagram

ഞായറാഴ്ച ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്‍ത ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെയില്‍ മണിക്കുട്ടനെയാണ് ടൈറ്റില്‍ വിജയിയായി പ്രഖ്യാപിച്ചത്. സായ് വിഷ്‍ണു റണ്ണര്‍ അപ്പും ഡിംപല്‍ ഭാല്‍ ഫസ്റ്റ് റണ്ണര്‍ അപ്പും ആയിരുന്നു. നാലാമത് റംസാന്‍ മുഹമ്മദും അഞ്ചാമത് അനൂപ് കൃഷ്‍ണനും ആറാമത് കിടിലം ഫിറോസ്, ഏഴാമത് റിതു മന്ത്ര, എട്ടാമത് നോബി മാര്‍ക്കോസ് എന്നിങ്ങനെയാണ് പിന്നാലെയുള്ള സ്ഥാനങ്ങള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona