മോഹൻലാല്‍ ഉള്‍പ്പടെയുള്ള മലയാളത്തിന്റെ മുൻനിര താരങ്ങളുടെ സിനിമകളില്‍ നായികയായി മഞ്ജു വാര്യര്‍ തകര്‍പ്പൻ പ്രകടനങ്ങളുമായി മഞ്ജു വാര്യര്‍ വിസ്‍മിയിപ്പിച്ചുട്ടുണ്ട്. മഞ്ജു വാര്യര്‍ മമ്മൂട്ടി ചിത്രത്തിലും അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ അഭിനയിക്കുക. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇത്.

മമ്മൂട്ടിയുടെ നായികയായിട്ട് ആയിരിക്കില്ലെങ്കിലും മഞ്ജു വാര്യരുടേത് ഒരു സുപ്രധാന കഥാപാത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ബി ഉണ്ണിക്കൃഷ്‍ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് തന്റെ ആഗ്രഹമാണെന്നും മികച്ച അവസരം ലഭിക്കുകയാണെങ്കില്‍ ഒരുമിച്ചഭിനയിക്കുമെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.