ന്തരിച്ച ഫുട്‌ബോൾ ഇതിഹാസം മറഡോണക്ക് ആദരാഞ്ജലി അർപ്പിച്ച് സിനിമാതാരങ്ങളായ മഞ്ജു വാര്യരും മോഹൻലാലും. ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നുവെന്നാണ് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചത്. 'റെസ്റ്റ് ഇൻ പീസ് ലെജൻഡ്' എന്നാണ് മോഹൻലാൽ കുറിച്ചത്. 

‘ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു… പ്രിയ ഡീഗോ… വിട!’ മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് കായിക പ്രേമികളെയും ലോകജനതയെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി മറഡോണ വിടവാങ്ങിയത്. 

ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു... പ്രിയ ഡീഗോ... വിട! #RIP #DiegoMaradona

Posted by Manju Warrier on Wednesday, 25 November 2020

Rest in Peace Legend

Posted by Mohanlal on Wednesday, 25 November 2020

രണ്ടാഴ്ച്ചയ്ക്ക് മുമ്പ് മറഡോണ തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. എന്നാൽ അദ്ദേഹം മരിച്ചെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ അദ്ദേഹം സുഖംപ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയമെന്നും അദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു.

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നുള്ള ശസ്ത്രക്രിയായിരുന്നു പൂർത്തിയായത്. പിന്നീട്എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ ആശുപത്രിയിൽ നിന്ന് മടങ്ങിയത്. അറുപത് വയസ് തികഞ്ഞതിന് ദിവസങ്ങൾ മാത്രം പിന്നാലെയായിരുന്നു ശാരീരിക അസ്വസ്തതകൾ പ്രകടിപ്പിച്ച മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടമാം വിധം തലച്ചോറിൽ രക്തം കട്ടപിടിച്ചതായി വിദഗ്ധ പരിശോധനയിൽ ഉടനടി കണ്ടെത്തിയിരുന്നു.