എറണാകുളം: സ്കൂളുകളിലും കോളേജുകളിലും  സെലിബ്രിറ്റികള്‍ അതിഥികളായി എത്തുന്ന പരിപാടികളില്‍ പലപ്പോഴും കുട്ടികള്‍ക്കൊപ്പം ആടിയും പാടിയും താരങ്ങള്‍ ചടങ്ങ് ഗംഭീരമാക്കാറുണ്ട്. അത്തരത്തിലൊരു ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുകയാണ് മലയാളികളുടെ പ്രിയനടി മഞ്ജു വാര്യര്‍.

തേവര സേക്രട്ട് ഹാര്‍ട്സ് കോളേജിലെ യൂണിയന്‍ ഉദ്ഘാടന ചടങ്ങിനെത്തിയതാണ് താരം. വേദിയിലേക്ക് കുട്ടികള്‍ ക്ഷണിച്ചപ്പോള്‍ എത്തിയ മഞ്ജു ഇവര്‍ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു. മ‍ഞ്ജു വാര്യരും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച 'പ്രണയവര്‍ണങ്ങള്‍' എന്ന ചിത്രത്തിലെ 'കണ്ണാടിക്കൂടും കൂട്ടി'... എന്ന ഗാനത്തിനാണ് മഞ്ജു ചുവടുവെച്ചത്. വിദ്യാര്‍ത്ഥികളിലൊരാള്‍ പകര്‍ത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ കയ്യടി നേടുകയാണ്. 

"