അരവിന്ദന്റെ അതിഥികള്‍, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍  നായകനായി എത്തിയ ചിത്രമാണ് മനോഹരം. ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖും വിനീതും വീണ്ടും ഒന്നിക്കുകയാണ്  ഈ ചിത്രത്തിലൂടെ. ടെക്നോളജിയുടെ കടന്നുവരവോടെ തൊഴില്‍ ഭീഷണി നേരിടുന്ന ഒരു ആര്‍ട്ടിസ്റ്റാണ് വിനീത് ചിത്രത്തിലെത്തുന്നത്. കാലത്തിന്റെ മാറ്റങ്ങൾക്ക് ഒപ്പം പിടിച്ചു നിൽക്കാൻ ഒരു സാധാരണക്കാരൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.  ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തന്നെ മികച്ച അഭിപ്രായം ആണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.

അപര്‍ണാ ദാസാണ് ചിത്രത്തില്‍ നായിക. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ ഇതിന് മുന്‍പ് അപര്‍ണ അഭിനയിച്ചിരുന്നു. മറ്റൊരു പ്രധാന കഥാപാത്രമായി ഇന്ദ്രന്‍സും ചിത്രത്തിലുണ്ട്.

എആര്‍ റഹ്മാന്റെ ഗിറ്റാറിസ്റ്റും ഗായകനുമായ സഞ്ജീവ് തോമസാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ജോ പോളാണ് വരികളെഴുതിയിരിക്കുന്നത്. ബേസില്‍ ജോസഫ്, ദീപക് പറമ്പോല്‍,ഹരീഷ് പേരടി,വി കെ പ്രകാശ്,കലാരഞ്ജിനി, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.