ചിത്രത്തിൽ സെക്കൻഡ് ഹീറോയിൻ ആയി എത്തുന്ന മറീന മൈക്കിളിനെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ നിന്നും ഒഴിവാക്കിയിരുന്നു.

വാഗതനായ ജിഷ്‍ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. സിനിമയുടെ വേറിട്ട പേരില്‍ തന്നെ അതിന്റെ കഥയും ഒളിഞ്ഞിരിപ്പുണ്ട്. ശ്രീഗോകുലം സിനിമ നിര്‍മിക്കുന്ന സിനിമ ഒരു ക്രൈം കോമഡി ത്രില്ലറായാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു. പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ രസകരമായ ഒരു പ്രതിഷേധവും ശ്രദ്ധ നേടുകയാണ്.

ചിത്രത്തിൽ സെക്കൻഡ് ഹീറോയിൻ ആയി എത്തുന്ന മറീന മൈക്കിളിനെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

“അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്റെ മുഖം വയ്ക്കാൻ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാൻ പറഞ്ഞ്” എന്ന രസകരമായ തലക്കെട്ടോടെ തൻ്റെ ഫോട്ടോ കൂടി ഉൾപ്പെടുത്തിയാണ് ടൈറ്റിൽ പോസ്റ്റർ മറീന തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

സുമേഷ് വി റോബിൻ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ലാലു അലക്സ്, ബൈജു തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. അജോയ് സാമുവൽ ഛായാഗ്രാഹണം നിർവഹിക്കുന്നു. പി എസ് ജയഹരിയാണ് സംഗീതം. വിനായ് ശശികുമാർ, മനു മഞ്‍ജിത്ത് എന്നിവരാണ് ഗാനരചന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona