ഹെല്‍മറ്റില്ലാതെ ബുള്ളറ്റ് ഓടിക്കുന്ന ചിത്രം ഷെയര്‍ ചെയ്‍ത് നടി മറീന മൈക്കിള്‍. ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ ഫോട്ടോ പൊലീസിന് അയച്ചുകൊടുക്കുമെന്നാണ് ഒരുപാട് പേര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്‍ത ഒരു പെൺകുട്ടിയ്ക്കെതിരെ പിഴ ചുമത്തിയത് വിവാദമായിരുന്നു. അങ്ങനെയുള്ള സാഹചര്യം സൂചിപ്പിക്കാനാണ് മറീന ഫോട്ടോ ഷെയര്‍ ചെയ്‍തത് എന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. ഹെല്‍മറ്റ് ഇല്ലാത്തതിനാല്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ വീട്ടിലെത്തുമെന്നുമാണ് കമന്റ്.  'ശേഷം പൊലീസ് വണ്ടിയേ കേറി സർക്കാർ ചെലവിലൊരു പോക്കായിരുന്നു,' എന്ന ക്യാപ്ഷനോടെയായിരുന്നു മറീന ഫോട്ടോ ഷെയര്‍ ചെയ്‍തത്.  മാസ്‍ക് ധരിക്കാതെ ബൈക്ക് ഓടിച്ചതിനെ ചിലര്‍ കമന്റുകളില്‍ വിമര്‍ശിക്കുന്നുണ്ട്. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണ് എന്നും ചിലര്‍ ഓര്‍മപെടുത്തുന്നു.