മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. മേഘ്‍ന രാജിനും ചിരഞ്‍ജീവി സര്‍ജയ്‍ക്കും അടുത്തിടെ ഒരു കുഞ്ഞ് ജനിച്ചത് എല്ലാവരും ആഘോഷമാക്കിയിരുന്നു. കുഞ്ഞിനെ കാണാതെ ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ വിടവാങ്ങിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ചിരഞ്‍ജീവി സര്‍ജയുടെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മേഘ്‍ന രാജ് ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  വളരെ കുട്ടിത്തത്തോടെ ഫോട്ടോയില്‍ ചിരഞ്‍ജീവി സര്‍ജയെ കാണാം.

മേഘ്‍ന രാജ് മിക്കപ്പോഴും ചിരഞ്‍ജീവി സര്‍ജയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കാറുണ്ട്. ഇത്തവണ ചിരഞ്‍ജീവി സര്‍ജ കുട്ടിയില്‍ നിന്ന് മുതിര്‍ന്ന ആളിലേക്ക് മാറിയത് മനസിലാകുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേര്‍ ഫോട്ടോ ഏറ്റെടുത്തിട്ടുണ്ട്. മേഘ്‍ന രാജിന് കുഞ്ഞ് ജനിച്ചതും ഏവരെയും സന്തോഷത്തിലാക്കിയിരുന്നു. ചിരഞ്‍ജീവി ഇല്ല എന്ന ദുഖം മാത്രമാണ് കുടുംബത്തിന്. ഭര്‍ത്താവിന്റെ ആഗ്രഹമനുസരിച്ച് ചിരിച്ചുകൊണ്ട് ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു മേഘ്‍ന രാജ് പറഞ്ഞിരുന്നത്.

ചിരഞ്‍ജീവി സര്‍ജയുടെ സഹോദരൻ ധ്രുവ സര്‍ജയാണ് കുഞ്ഞ് ജനിച്ച കാര്യം എല്ലാവരെയും അറിയിച്ചത്.

കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കാനൊരുങ്ങുകയാണ് മേഘ്‍ന രാജും കുടുംബവും.