Asianet News MalayalamAsianet News Malayalam

'തിയറ്റര്‍ റിലീസ് എന്ന തീരുമാനം മാറ്റുന്നു'; 'മിഷന്‍-സി' ഒടിടിയിലൂടെയെന്ന് വിനോദ് ഗുരുവായൂര്‍

റോഡ് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രം

mission c will be an ott release instead of theatre release
Author
Thiruvananthapuram, First Published Jul 11, 2021, 2:25 PM IST

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്‍ത മിഷന്‍-സി എന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയറ്റര്‍ റിലീസ് എന്ന തീരുമാനം മാറ്റുകയാണെന്നും ഒടിടി റിലീസ് തീയതി വൈകാതെ അറിയിക്കുമെന്നും വിനോദ് ഗുരുവായൂര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

"മിഷൻ സി തിയറ്റർ റിലീസ് ചെയ്യണമെന്ന തീരുമാനം മാറ്റിവെക്കുന്നു. ഈ പ്രതിസന്ധി സമയത്ത് ആ കാത്തിരിപ്പ് എത്ര നാൾ എന്ന് നമുക്ക് തീരുമാനിക്കാൻ കഴിയില്ലല്ലോ.  ഞങ്ങളും ഒടിടിയിലേക്ക് മാറുകയാണ്. സെൻസർ വർക്കുകൾ പുരോഗമിക്കുന്നു.  റിലീസ് ഡേറ്റ് ഉടനെ അറിയിക്കുന്നതാണ്. എല്ലാവരുടെയും സപ്പോർട്ട് വേണം", വിനോദ് ഗുരുവായൂര്‍ പറയുന്നു.

റോഡ് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രമാണ് മിഷന്‍-സി. ക്യാപ്റ്റന്‍ അഭിനവ് എന്ന ഒരു പ്രധാന കഥാപാത്രത്തെ കൈലാഷും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. തീവ്രവാദികള്‍ തട്ടിയെടുത്ത ഒരു ടൂറിസ്റ്റ് ബസില്‍ ബന്ദികളാക്കപ്പെട്ട വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ പൊലീസ്, കമാന്‍ഡോ സംഘങ്ങള്‍ എത്തുന്നതോടെയാണ് ചിത്രം ചടുലമാവുന്നത്. മേജർ രവി, ജയകൃഷ്ണൻ, ബാലാജിശർമ്മ  എന്നിവരെകൂടാതെ  35 ഓളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ പലരും ഇതിൽ കഥാപാത്രങ്ങൾ ആകുന്നു എന്നതും പ്രത്യേകതയാണ്. കൂടാതെ ഇതിൽ ഗാനങ്ങൾ എഴുതിയിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ സുനിൽ ചെറുകടവാണ്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഹണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എം സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമ്മിച്ചിരിക്കുന്ന ചിത്രം രാമക്കൽമേടിലും മൂന്നാറിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios