സിനിമ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ കെ ആര്‍ ഷണ്‍മുഖം അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ചായിരുന്നു ഷണ്‍മുഖത്തിന്റെ അന്ത്യം. ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചയാളാണ് കെ ആര്‍ ഷണ്‍മുഖം. കെ ആര്‍ ഷണ്‍മുഖം സിനിമയിലെ അനിഷേധ്യ വാക്കായിരുന്നു. തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് കെ നാരായണ്‍ എഴുതിയതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാകുന്നത്.

രാജേഷ് കെ നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ്

തേങ്ങാപ്പട്ടണം എന്ന തമിഴ് കേരള അതിർത്തി ഗ്രാമത്തിൽ നിന്ന് മലയാള സിനിമലോകത്തിലേക്ക്‌ എത്തിയ നെഞ്ചുറപ്പും ..... തൻപോരിമയും.... ഉണ്ടായിരുന്ന നിർമ്മാണ കാര്യദർശ്ശി..... വാണിജ്യ സിനിമയിൽ നിർമ്മാതാവ് ആണ് അവസാനവാക്കെന്നു വിശ്വസിച്ചിരുന്ന.... നിർമ്മാതാവിനു വേണ്ടി സംസാരിച്ചു ഏതു നായക നടനെയും വരുതിക്കു നിർത്തിയ വ്യക്തിത്വം.... തന്റെ വാക്കുകൾ ക്ക്‌ മൂല്യം ഉണ്ടായിരുന്ന കാലത്തോളം മാത്രം സിനിമയിൽ പ്രവർത്തിച്ച ....മാറുന്ന സാഹചര്യങ്ങളെ മുൻകൂട്ടി അറിഞ്ഞ സിനിമാ സ്നേഹി.... നാലു വർഷത്തോളം അണ്ണനും ഒരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്..... പ്രായവും അനുഭവും കൊണ്ട് ഒരുപാട് അറിവുകൾ പങ്കുവെച്ചിരുന്നു.....ജീവിതനുഭവങ്ങൾ...എഴുതാം എന്ന്‌ പറഞ്ഞപ്പോഴൊക്കെ ഒരു ചിരിയോടെ ....ഞാൻ എന്റെ തൊഴിൽ ചെയ്‍തു....അതിനപ്പുറം ഒന്നും രേഖപ്പെടുത്താൻ ഇല്ല എന്ന് പറഞ്ഞ...... നിഷ്‍കളങ്കനായ ഗ്രാമീണൻ....
മമ്മൂട്ടിക്കും മോഹൻലാലിനും മറക്കാനാവില്ല. ഷണ്‍മുഖനണ്ണൻ ആരായിരുന്നു എന്ന്‌ വ്യക്തമായി അറിയാവുന്നവരിൽ രണ്ടുപേരാണവർ. ഇനി മലയാള സിനിമയിൽ ഒരു ഷണ്മുഖ നണ്ണൻ ഉണ്ടാകില്ല.  വാക്കുകൾ കൊണ്ട് സൂപ്പർ സ്റ്റാറുകളെ നിയന്ത്രിക്കാൻ മറ്റാർക്കാണു കഴിയുക.......?.

പ്രണാമം....
മലയാള സിനിമയിലെ എക്കാലത്തെയും വിലയുള്ള വാക്കുകൾക്ക്......