Asianet News MalayalamAsianet News Malayalam

നെയ്യാറ്റിൻകര ഗോപൻ അഭിനയിച്ചുതീര്‍ത്തു, ഇനി മോഹൻലാല്‍ ചിത്രത്തിനായി കാത്തിരിപ്പ്!

ഉദയ് കൃഷ്‍ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Mohanlal completes Neyyatinkara Gopan
Author
Kochi, First Published Feb 12, 2021, 11:14 AM IST


മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. കുറച്ച് ദിവസങ്ങളായി സിനിമയുടെ ചിത്രീകരണം തുടരുകയായിരുന്നു. മികച്ച ഒരു മാസ് എന്റര്‍ടെയ്‍നറായിരിക്കും ചിത്രം. ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹൻലാല്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കി.  ബി ഉണ്ണികൃഷ്‍ണൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉദയ് കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ലാല്‍ സര്‍ നെയ്യാറ്റിൻകര ഗോപന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഇനി അവശേഷിക്കുന്നത് ഒരു ദിവസത്തെ ജോലി മാത്രമാണ്. ഇത് അദ്ദേഹം മാര്‍ച്ച് രണ്ടാം ആഴ്‍ചയില്‍ പൂര്‍ത്തിയാക്കും. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അറിയാവുന്നതാണ് ഒരുമിച്ച് അഭിനയിച്ചത് മികച്ച അനുഭവമായിരുന്നുവെന്ന് എന്ന്. വളരെ ദുഷ്‍കരമായ ചിത്രീകരണത്തിനിടയില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ കാര്യങ്ങള്‍ വളരെ എളുപ്പമാക്കി. പകര്‍ച്ചവ്യാധി മൂലം കാര്യങ്ങള്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ മോഹൻലാലിന്റെ സഹകരണം അതിശയകരമായ ഒരു ചിത്രീകരണം ആയി മാറ്റിയെന്നും നന്ദി പറയുന്നതായും ബി ഉണ്ണികൃഷ്‍ണൻ അറിയിച്ചു.

മോഹൻലാലിന്റെ തമാശ മാനറിസങ്ങള്‍ ചിത്രത്തിലുണ്ടാകും.

ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനവും ഉദയ് കൃഷ്‍ണയുടെ തിരക്കഥയും മോഹൻലാലിന്റെ അഭിനയവും ആകുമ്പോള്‍ സിനിമ വലിയ ഹിറ്റായി മാറും.

Follow Us:
Download App:
  • android
  • ios