മോഹൻലാല്‍ നായകനായ ദൃശ്യം2  സിനിമ ഉടൻ പ്രദര്‍ശനത്തിന് എത്തുന്നു.

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് എന്നത് കാത്തിരിപ്പിന് കാരണം. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പുതിയ ട്രെയിലറും പുറത്തുവിട്ടു. മോഹൻലാല്‍ അടക്കമുള്ള താരങ്ങള്‍ ചെയ്‍തിട്ടുണ്ട്. സിനിമയിലെ മികച്ച രംഗങ്ങള്‍ തന്നെയാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മോഹൻലാലിന്റെ കഥാപാത്രം സിനിമ പിടിക്കാൻ പോകുന്നതായാണ് ട്രെയിലറില്‍ പറയുന്നത്. മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചുവെന്നും സിനിമയില്‍ പറയുന്നു. മോഹൻലാലിന്റ ജോര്‍ജുുകുട്ടി എന്ന കഥാപാത്രം നിരപരാധിയാണ് അതുകൊണ്ടുതന്നെയാണ് പൊലീസ് പിടിക്കാത്തത് എന്നും പറയുന്നു. എന്നാല്‍ വരുണ്‍ കൊലപാതക കേസിന്റെ അന്വേഷണത്തിന്റെ സൂചനകളും സിനിമയില്‍ പറയുന്നു. എന്തായാലും മോഹൻലാലിന്റെ മാനറിസങ്ങള്‍ സിനിമയുടെ ആകര്‍ഷണമാകുമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തം. കുടുംബമാണ് എല്ലാം എന്ന് പറഞ്ഞ് അടുത്തിടെ മോഹൻലാല്‍ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു.

എനിക്ക് എന്റെ കുടുംബമാണ് വലുത് എന്നാണ് ദൃശ്യത്തില്‍ മോഹൻലാലിന്റെ കഥാപാത്രം എപോഴും പറയുന്നത്.

മീന, മുരളി ഗോപി, സിദ്ദിഖ്, ആശാ ശരത്, ശോഭാ മോഹൻ തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തില്‍ ഉണ്ട്.