മോഹൻലാലിന്റെ കൈക്ക് ശസ്‍ത്രക്രിയ നടത്തി. ദുബായില്‍ ബുര്‍ജീല്‍ ആശുപത്രിയില്‍ വെച്ചാണ് ശസ്‍ത്രക്രിയ നടത്തിയത്.

ഡോ. ഭുവനേശ്വര്‍ മചാനിയാണ് മോഹൻലാലിന് ശസ്ത്രക്രിയ നടത്തിയത്. ഡോ. ഭുവനേശ്വര്‍ മചാനിക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മോഹൻലാല്‍ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പൊതുചടങ്ങുകളില്‍ കൈയില്‍ ബാൻഡേജ് ചുറ്റിയായിരുന്നു മോഹൻലാല്‍ എത്തിയിരുന്നത്. മോഹൻലാലിന്റെ കൈക്ക് പരുക്ക് പറ്റിയതാകാം എന്ന് ആരാധകര്‍ പറയുകയും ചെയ്‍തിരുന്നു. ഇപ്പോള്‍ താരം തന്നെ അക്കാര്യം അറിയിച്ചിരിക്കുകയാണ്.