പ്രേക്ഷകരുമായി സംവാദിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പങ്കുവച്ച വീഡിയോയിൽ പറയുന്നു. 

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. ഈ മാസം 19ന് ചിത്രം ആമസോൺ പ്രൈമിലൂടെ ആരാധകർക്ക് മുന്നിലെത്തും. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്കും അപ്ഡേഷനുകൾക്കും മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തുകയാണ് മോഹൻലാൽ. 

നാളെ വൈകുന്നേരം മൂന്നരയ്ക്ക് ട്വിറ്ററിലൂടെ ആകും മോഹൻലാൽ ആരാധകരുമായി സംവാദിക്കുക. പ്രേക്ഷകരുമായി സംവാദിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് താരം പങ്കുവച്ച വീഡിയോയിൽ പറയുന്നു. 

മോഹൻലാലിന്റെ വാക്കുകൾ

'നമസ്കാരം, ദൃശ്യം 2വിന്റെ ട്രെയിലറിന് നിങ്ങൾ നൽകിയ വലിയ സ്വീകരണത്തിന് നന്ദി. നിങ്ങളുടെ സ്നേഹം നിറഞ്ഞ കമന്റുകളും ചോദ്യങ്ങളും ഞാൻ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളോട് സംസാരിക്കാൻ ഞാൻ വരുന്നു. ട്വിറ്ററിൽ നാളെ വൈകുന്നേരം മൂന്നരക്ക്. നിങ്ങളുടെ ചോദ്യങ്ങൾ മൂർച്ച കൂട്ടി തയാറായിക്കോളൂ. നമുക്ക് സംസാരിക്കാം.'