ട്രോളായിട്ടും റെക്കോര്‍ഡിട്ട മോഹൻലാല്‍ ചിത്രം ഒടിടി റിലീസിനും, തെലുങ്കില്‍ എത്തുന്നത് വൻ തുകയ്‍ക്ക്
മോഹൻലാലിന്റെ ആ ഹിറ്റ് ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതി പുറത്തുവിട്ടു.

മോഹൻലാലിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് ഒടിയൻ. വൻ ഹൈപ്പോടെ എത്തിയിട്ട് മോഹൻലാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനിയില്ല എന്ന വിമര്‍ശനവും അക്കാലത്തുണ്ടായിരുന്നു. പക്ഷേ കേരള ബോക്സ് ഓഫീസ് കളക്ഷനില്‍ ഓപ്പണിംഗ് റെക്കോര്‍ഡ് കുറേക്കാലം ഒടിയനായിരുന്നു എന്നത് വാസ്‍തവം. മോഹൻലാലിന്റെ ഒടിയന്റെ തെലുങ്ക് പതിപ്പ് ഒടിടിയിലേക്ക് എത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്ന പുതിയ റിപ്പോര്‍ട്ട്.
മോഹൻലാല്‍ നായകനായ ഒടിയൻ 50 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. വി എ ശ്രീകുമാര്‍ മേനോനായിരുന്നു സംവിധാനം. മഞ്‍ജു വാര്യരായിരുന്നു നായികയായെത്തിയത്. മോഹൻലാലിന്റെ ഒടിയൻ ജിയോ സിനിമാസ് ഒടിടിയില്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഒടിയന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ ഒടിടി റൈറ്റ്‍സ് ഇടിവി വിൻ വൻ തുകയ്‍ക്ക് നേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒടിയൻ തെലുങ്ക് ഈനാട് ഗ്രൂപ്പിന്റെ ഒടിടി പ്ലാറ്റ്‍ഫോമായ ഇടിവി വിൻ നവംബര്‍ ഇരുപത്തിനാലിന് സ്‍ട്രീമിംഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തെലുങ്കില്‍ നിരവധി ആരാധകരുള്ള മലയാള താരമാണ് മോഹൻലാല്‍. അതിനാല്‍ മോഹൻലാലിന്റെ തെലുങ്ക് പതിപ്പ് ഒടിടിയില്‍ എത്തുമ്പോള്‍ അത് വൻ ആവേശാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മോഹൻലാല്‍ നായകനായി റിലീസിനൊരുങ്ങിയ പുതിയ ചിത്രം നേരാണ്. സംവിധാനം ജീത്തു ജോസഫാണ്. നേര് ഒരു കോര്‍ട് ഡ്രാമയായിരിക്കും. മോഹൻലാല്‍ നായകനായി വലിയ ഹൈപ്പില്ലാതെയെത്തുന്ന ചിത്രമായ നേരിന് തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവടങ്ങളിലായി യഥാക്രമം ന്യൂ, അഭിലാഷ്, തൃശൂര്‍ തിയറ്ററുകളിലാണ് ഫാൻസ് ഷോ ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്. ആന്റണി പെരുമ്പാവൂരാണ് നേരിന്റെ നി്രമാണം. സതീഷ് കുറുപ്പാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിഷ്‍ണു ശ്യാമാണ് നേരിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Read More: ഗരുഡനു പിന്നാലെ മിഥുന്റെ ഫീനിക്സ്, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക