നടൻ പൃഥ്വിരാജിന് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. പിറന്നാൾ ദിനത്തിൽ, വൈശാഖ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രമായ 'ഖലീഫ'യുടെ ഫസ്റ്റ് ഗ്ലിമ്പ്സ് പുറത്തിറങ്ങി.

പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. "പ്രിയപ്പെട്ട പൃഥ്വിക്ക് ജന്മദിനാശംസകൾ! നിങ്ങളുടെ ദിവസം സ്നേഹത്താലും, ചിരിയാലും, ജീവിതത്തെ മനോഹരമാക്കുന്ന എല്ലാ നല്ല വികാരങ്ങളാലും നിറഞ്ഞുനിൽക്കട്ടെ എന്ന് ആശംസിക്കുന്നു." പൃഥ്വിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. അതേസമയം നിരവധി പേരാണ് പൃഥ്വിക്ക് ആശംസകളുമായി എത്തുന്നത്.

പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ'യാണ്. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിമ്പ്സ് ഇന്ന് പുറത്തുവിട്ടിരുന്നു. മാസ് ആക്ഷൻ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ആമിർ അലി എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ഈ കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിമ്പ്സ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ

ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായി ആണ് ചിത്രം ഒരുക്കുന്നത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് - ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളർ പ്ലാനറ്റ്, വിഎഫ്എക്സ് - പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് - സിനാത് സേവ്യർ, പിആർഒ - ശബരി

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News