ഇ ശ്രീധരന്‍റെ കരിയറിലെ പ്രധാന നേട്ടങ്ങള്‍ എടുത്തുപറയുന്ന മോഹന്‍ലാല്‍ അദ്ദേഹത്തിനു വിജയാശംസകളും നേരുന്നു 

പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി മെട്രോ മാന്‍ ഇ ശ്രീധരന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഇ ശ്രീധരന്‍റെ കരിയറിലെ പ്രധാന നേട്ടങ്ങള്‍ എടുത്തുപറയുന്ന മോഹന്‍ലാല്‍ അദ്ദേഹത്തിനു വിജയാശംസകളും നേരുന്നു. മോഹന്‍ലാലിന്‍റെ ആശംസാ വീഡിയോ സന്ദേശം ശ്രീധരന്‍ തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. 

"ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ട്- ഇ ശ്രീധരന്‍ സര്‍. കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം 46 ദിനങ്ങള്‍കൊണ്ട് പുനര്‍നിര്‍മ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയില്‍വേ കരിങ്കല്‍ തുരങ്കങ്ങളിലൂടെ യാഥാര്‍ഥ്യമാക്കിയ ധിക്ഷണാശാലി. ദില്ലിയും കൊച്ചിയും അടക്കമുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ മെട്രോ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശില്‍പ്പി. ഏല്‍പ്പിച്ച ജോലി സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കി ബാക്കിവന്ന തുക സര്‍ക്കാരിനെ തിരികെ ഏല്‍പ്പിക്കുന്ന കറ കളഞ്ഞ വ്യക്തിത്വം. ഭാരതം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച നമ്മുടെ സ്വന്തം മെട്രോ മാന്‍ ശ്രീ. ഇ ശ്രീധരന്‍ സര്‍ വികസനത്തിന്‍റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ട്. ശ്രീധരന്‍ സാറിന് എന്‍റെ എല്ലാവിധ വിജയാശംസകളും", വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു. നേരത്തെ കെ ബി ഗണേഷ് കുമാറിനും ഷിബു ബേബിജോണിനും വിജയാശംസകള്‍ നേര്‍ന്നും മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു.

Scroll to load tweet…