മോഹൻലാലിന്റെ വര്‍ക്ക്ഔട്ട് വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

മലയാളത്തില്‍ ഏറ്റവും ഫ്ലക്സിബിള്‍ ആയ നടനാണ് മോഹൻലാല്‍ എന്നാണ് എല്ലാവരും പറയാറുള്ളത്. ഏതു റോളും ചെയ്യുമെന്നതു മാത്രമല്ല അഭിനയത്തില്‍ ശരീരത്തിന്റെ വഴക്കവും മോഹൻലാലിന്റെ കാര്യത്തില്‍ എല്ലാവരും എടുത്തുപറയാറുണ്ട്. ഒട്ടേറെ സിനിമകളില്‍ നമ്മള്‍ അത് കണ്ടിട്ടുമുണ്ട്. ഇപോഴിതാ മോഹൻലാലിന്റെ വര്‍ക്ക്ഔട്ട് വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. മോഹൻലാല്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വ്യായാമത്തിലൂടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം നിലനിര്‍ത്താനാണ് മോഹൻലാല്‍ പറയുന്നത്."

എന്നും ശരീരത്തിന്റെ പ്രസരിപ്പ് നിലനിര്‍ത്താൻ ശ്രമിക്കുന്ന നടനാണ് മോഹൻലാല്‍. അതിന് വേണ്ടി താൻ ചെയ്യുന്ന കാര്യങ്ങളാണ് വീഡിയോയിലൂടെ കാട്ടുന്നത്. ഒട്ടേറെ പേരാണ് ആശംസയുമായി എത്തുന്നത്. മോഹൻലാലിന്റെ ഫിറ്റ്‍നെസ് ട്രെയിനര്‍ ആയ ആല്‍ഫ്രഡ് ആന്റണിയെയും വീഡിയോയില്‍ കാണാം. മോഹൻലാല്‍ തന്നെയാണ് തന്റെ വീഡിയോ ഷെയര്‍ ചെയ്‍തിട്ടുള്ളത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാകുന്നത്.

ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ തിരക്കിലാണ് മോഹൻലാല്‍ ഇപോള്‍.

ബറോസില്‍ മോഹൻലാലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.