ലയാളികളുടെ പ്രിയ കവിയത്രി സു​ഗതകുമാരിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം. മഞ്ജു വാര്യർ, ആസിഫലി, നവ്യ നായർ, സംവിധായകൻ വിനയൻ, മിഥുൻ മാനുവൽ തോമസ് തുടങ്ങി നിരവധി പേരാണ് പ്രിയ കവിയത്രിക്ക് അനുശോചനം അറിയിച്ചത്. കൊവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുഗതകുമാരിയുടെ മരണം സംഭവിച്ചത്. 86 വയസായിരുന്നു. 

‘തന്ന വരികൾക്ക് നന്ദി...തണലിന് നന്ദി... തുലാവർഷപ്പച്ചകൾക്ക് നന്ദി.. സ്നേഹവാത്സല്യത്തിന് നന്ദി...പ്രിയ സുഗതകുമാരി ടീച്ചർക്ക് പ്രണാമം!‘ എന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. 

തന്ന വരികൾക്ക് നന്ദി... തണലിന് നന്ദി... തുലാവർഷപ്പച്ചകൾക്ക് നന്ദി.. സ്നേഹവാത്സല്യത്തിന് നന്ദി... പ്രിയ സുഗതകുമാരി ടീച്ചർക്ക് പ്രണാമം!

Posted by Manju Warrier on Tuesday, 22 December 2020

‘പ്രകൃതിയുടെ കവയത്രി സുഗതകുമാരി ടീച്ചറും പോയ്മറഞ്ഞു..മലയാളത്തിൻെറ അമ്മയ്ക് ആദരാഞ്ജലികൾ‘, എന്നാണ് വിനയൻ കുറിച്ചത്. മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരാഞ്ജലികൾ! എന്ന് ആസിഫലിയും കുറിച്ചു. 

പ്രകൃതിയുടെ കവയത്രി സുഗതകുമാരി ടീച്ചറും പോയ്മറഞ്ഞു... മലയാളത്തിൻെറ അമ്മയ്ക് ആദരാഞ്ജലികൾ..

Posted by Vinayan Tg on Tuesday, 22 December 2020

മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരാഞ്ജലികൾ! 🙏

Posted by Asif Ali on Tuesday, 22 December 2020

ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല .. താങ്ങാൻ ആവുന്നില്ല സങ്കടം .. വാക്കുകൾ എത്രമേൽ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ 'അമ്മ .. നഷ്ടം എന്നെന്നേക്കും ..

Posted by Navya Nair. on Tuesday, 22 December 2020

"ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി മഴുതിന്ന മാമരക്കൊമ്പില്‍ തനിച്ചിരുന്നൊ- ടിയാ ചിറകു...

Posted by Midhun Manuel Thomas on Tuesday, 22 December 2020