മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച മൂത്തോന് മികച്ച അഭിപ്രായം. 

നിവിൻ പോളിയുടെ മികച്ച വേഷമെന്ന അഭിപ്രായത്തോടെയാണ് മൂത്തോൻ വാര്‍ത്തകളില്‍ വന്നത്. ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മുംബൈ ബാദ്രയില്‍ ബാല്‍ ഗന്ധര്‍വ്വ രംഗ് മന്ദിറിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതാദ്യമായാണ് ഒരു മലയാള ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായ പ്രദര്‍ശിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

നിറഞ്ഞ സദസ്സിലായിരുന്നു മൂത്തോൻ പ്രദര്‍ശിപ്പിച്ചത്. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മലയാളം സിനിമയാണ് മൂത്തോൻ എന്നായിരുന്നു സിനിമ കണ്ടവരുടെ അഭിപ്രായം. ഒരു പെണ്‍കുട്ടി അവളുടെ സഹോദരനെ കണ്ടെത്താൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നിവിൻ പോളിയുടെ തകര്‍പ്പൻ പ്രകടനമാണ് ചിത്രത്തിലെന്നും അഭിപ്രായം വരുന്നു. നിവിൻ പോളിയും സംവിധായിക ഗീതു മോഹൻദാസും ചിത്രം കാണാൻ എത്തിയിരുന്നു.

View post on Instagram
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…