ചിരഞ്‍ജീവി നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ആചാര്യയാണ്. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ആചാര്യയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിരഞ്ജീവിയുടെ അഭിനയം തന്നെയാണ് സിനിമയുടെ ആകര്‍ഷണം. സിനിമയില്‍ കരുത്തനായ ഒരു വില്ലൻ കൂടി എത്തിയിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

അരവിന്ദ് സ്വാമിയായിരിക്കും ചിത്രത്തില്‍ വില്ലനായി എത്തുകയെന്നാണ് ടോളിവുഡ് ഡോട് കോം വാര്‍ത്തയില്‍ പറയുന്നത്. സമൂഹത്തിനായി ഒരു സന്ദേശം ഉള്ള ചിത്രമായിരിക്കും ആചാര്യ. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തില്‍ നായികയാകുക. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയില്‍ ചിരഞ്ജീവിയുടെ ലുക്ക് ഏറെ ശ്രദ്ധേയമായിരുന്നു. എന്തായാലും ചിരഞ്‍വിയുടെ ഹിറ്റ് ചിത്രമായിരിക്കും ആചാര്യയെന്നാണ് പ്രതീക്ഷിക്കുന്നത്.

തല അജിത്തിന്റെ വേതാളം എന്ന സിനിമയുടെ തെലുങ്ക് റീമേക്കിലും ചിരഞ്‍ജീവിയാണ് നായകനാകുന്നത്.

സിരുത്തൈ ശിവ 2015ല്‍ സംവിധാനം ചെയ്‍ത വേതാളം വൻ ഹിറ്റായിരുന്നു.