ഒന്നാമത് നയൻതാരയോ, തൃഷയോ?, സര്‍പ്രൈസോ? താരങ്ങളുടെ പട്ടിക പുറത്ത്, 10 പേരില്‍ ഇവര്‍ മുൻനിരയില്‍
തമിഴ് നായികമാരില്‍ ഒന്നാമത് ആര്?.

തമിഴകത്ത് നിരവധി മിന്നും താരങ്ങളുണ്ട്. നയൻതാരയും തൃഷയും സാമന്തയുമൊക്കെ തമിഴ് താരങ്ങളില്‍ ഒന്നാം നിരയിലുള്ളവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരുമാണ്. ഒക്ടോബറില്‍ മുൻ നിരയിലുള്ളത് ഏതൊക്കെ താരങ്ങളാണ് എന്ന് മനസിലാക്കുന്നത് കൗതുകകരമായിരിക്കും. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗായ ഓര്‍മാക്സ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്.
ഒന്നാം സ്ഥാനത്തുള്ള നായിക നയൻതാരയാണ്. നയൻതാര നായികയായി ഇരൈവൻ എന്ന സിനിമ അടുത്തിടെ റിലീസായത് മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളിലടക്കം നിറഞ്ഞുനില്‍ക്കുന്നതും പരിഗണിച്ചാകണം ഓര്‍മാക്സ് മീഡിയയുടെ ഒക്ടോബര്‍ മാസത്തെ പട്ടികയില്‍ ഇടംനേടിയത്. വിജയ്‍യുടെ ലിയോയുടെ വിജയത്തിളക്കത്തിലുള്ള തമിഴ് താരം തൃഷയാണ് ഒക്ടോബറില്‍ ജനപ്രീതിയില്‍ രണ്ടാം സ്ഥാനത്തുള്ളത്. തെലുങ്ക് നടിയായ സാമന്തയാണ് മൂന്നാമത്.
നാലാം സ്ഥാനത്ത് കീര്‍ത്തി സുരേഷാണ്. ജയം രവി നായകനായി വേഷമിടുന്ന ചിത്രം സൈറണാണ് മലയാളത്തിന്റെയും പ്രിയങ്കരിയായ കീര്‍ത്തി സുരേഷ് നായികയായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. കീര്‍ത്തി സുരേഷ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്ന ഒരു ആകര്‍ഷണവും സൈറണുള്ളതിനാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുമാകുന്നുണ്ട്. കീര്‍ത്തി സുരേഷിന് പിന്നില്‍ തമന്നയാണ്.
നടി സായ് പല്ലവിയാണ് തമിഴ് താരങ്ങളില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ശിവകാര്‍ത്തികേയന്റെ എസ്‍കെ 21 എന്ന ചിത്രത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള നായികാ വേഷത്തിലൂടെ സായ് പല്ലവി നിലവില്‍ തമിഴകത്ത് ശ്രദ്ധയാകര്‍ഷിക്കുന്നത്. ശിവകാര്‍ത്തികേയൻ വേറിട്ട വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ്‍കുമാര്‍ പെരിയസ്വാമിയാണ്. പ്രിയങ്ക മോഹൻ ഏഴാമതെത്തിയപ്പോള്‍ തമിഴ് താരങ്ങളില്‍ എട്ടാമത് അനുഷ്‍ക ഷെട്ടിയും ഒമ്പതാം സ്ഥാനത്ത് ജ്യോതികയും എത്തിയപ്പോള്‍ പത്താമത് രശ്‍മിക മന്ദാനയുമാണ് എന്ന് ഓര്‍മാക്സ് മീഡിയോ പുറത്തുവിട്ട ഒക്ടോബറിലെ നായികമാരുടെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നു.
Read More: ആ റെക്കോര്‍ഡുകള്‍ ഗരുഡൻ തകര്‍ക്കുമോ?, കളക്ഷൻ കണക്കുകള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക