നുഷും സായ്പല്ലവിയും കിടിലൻ നൃത്ത ചുവടുകളുമായി ആരാധകരെ ഞെട്ടിച്ച 'റൗഡി ബേബി'യ്ക്ക് അംഗീകാരം. 2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വീഡിയോ എന്ന നേട്ടമാണ് റൗഡി ബേബി സ്വന്തമാക്കിയിരിക്കുന്നത്. 71 കോടിയിലധികം പേരാണ് ഇതുവരെ യൂ ട്യൂബിൽ മാത്രം ഈ വിഡിയോ കണ്ടത്. കൃത്യമായി പറഞ്ഞാൽ 715,631,354 കാഴ്ചക്കാർ. 

വീഡിയോയുടെ നേട്ടത്തെ കുറിച്ച് ധനുഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ആരാധകരുടെ സ്നേഹത്തിനും പിന്തുണക്കും താരം നന്ദി പറഞ്ഞു. 2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമായ മാരി2വിലെതാണ് ഗാനം. യുവൻ ശങ്കർരാജ സം​ഗീതം നിർവ്വഹിച്ച ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ധനുഷാണ്. ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയുടേതാണ് കൊറിയോഗ്രാഫി. 

ധനുഷിനെ വെല്ലുന്ന പ്രകടനമായിരുന്നു സായ് ​ഗാനരം​ഗത്തിൽ കാഴ്ചവച്ചത്. അതുതന്നെയാണ് ഈ ​ഗാനത്തിന്റെ ആകർഷണവും. ഈ ഗാനം ഇറങ്ങിയ സമയത്ത് തന്നെ വൈറലായിരുന്നു. യൂട്യൂബിൽ റെക്കോർഡുകളാണ് ആദ്യ ആഴ്ചയിൽ തന്നെ ഈ വീഡിയോ കൈവരിച്ചത്.