ബോളിവുഡിലൂടെ അഭിനയ രംഗത്തെത്തിയ മുകേഷ് ഖന്ന ടെലിവിഷനിലൂടെയാണ് പ്രേക്ഷക മനസ് കീഴടക്കുന്നത്. മഹാഭാരതം സീരീയലിലെ ഭീഷ്മ പിതാമഹന്റെ വേഷം ഏറെ ശ്രദ്ധേയമായി.

താൻ കൊവിഡ് ബാധിച്ച് മരിച്ചു എന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് ശക്തിമാൻ താരം മുകേഷ് ഖന്ന. താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും കൊവിഡ് ബാധിതനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ഖന്നയുടെ പ്രതികരണം. ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ല. അത് പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും താരം ചോദിക്കുന്നു. 

‘ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. എനിക്ക് കൊവിഡ് ബാധയുമില്ല, ഞാന്‍ ആശുപത്രിയിലുമല്ല. ആരാണ് ഇത്തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് എനിക്ക് അറിയില്ല. എന്താണ് അവരുടെ ഉദ്ദേശം? ഇത്തരം തെറ്റായ പ്രവൃത്തികൾ അതിരുവിടുകയാണ്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണം,‘ എന്നാണ് മുകേഷ് ഖന്ന പറഞ്ഞത്.

ബോളിവുഡിലൂടെ അഭിനയ രംഗത്തെത്തിയ മുകേഷ് ഖന്ന ടെലിവിഷനിലൂടെയാണ് പ്രേക്ഷക മനസ് കീഴടക്കുന്നത്. മഹാഭാരതം സീരീയലിലെ ഭീഷ്മ പിതാമഹന്റെ വേഷം ഏറെ ശ്രദ്ധേയമായി. അതിനുശേഷമാണ് ശക്തിമാൻ എന്ന ടെലിവിഷൻ പരമ്പരയുമായി എത്തുന്നത്. ഇതിനിടയിൽ 150ലധികം സിനിമയിലും 25 പരമ്പരകളും വേഷമിട്ടു. മമ്മൂട്ടിയുടെ സുഹൃത്തിന്റെ വേഷത്തിൽ രാജാധിരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona