മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതിയ നടനായിരുന്നു ഭരത് ഗോപി. അടൂര്‍ ചിത്രം സ്വയംവരത്തിലൂടെയാണ് ഭരത് ഗോപിയുടെ സിനിമാ അരങ്ങേറ്റം.
‘സ്വയംവര’ത്തിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളസിനിമയുടെ അഭിമാനതാരമായി മാറിയ ഭരത് ഗോപിയുടെ 13-ാം ഓര്‍മ്മ ദിവസമാണിന്ന്. ഈ ദിനത്തില്‍ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. തന്റെ ഫേസ്ബുക്കിലാണ് മുരളി ഗോപി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
’എതോ ജന്മകല്‍പ്പനയില്‍… ഏതോ ജന്മവീഥികളില്‍…ഇന്നും നീ വന്നു… ഒരു നിമിഷം…ഈ ഒരു നിമിഷം വീണ്ടും നമ്മള്‍ ഒന്നായ്…’, എന്നാണ് മുരളി ഗോപി ചിത്രത്തോടൊപ്പം കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് ഭരത് ഗോപിക്ക് പ്രണാമമര്‍പ്പിച്ചിരിക്കുന്നത്.
മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതിയ നടനായിരുന്നു ഭരത് ഗോപി. അടൂര്‍ ചിത്രം സ്വയംവരത്തിലൂടെയാണ് ഭരത് ഗോപിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് കൊടിയേറ്റം, യവനിക, പഞ്ചവടിപ്പാലം, കാറ്റത്തെ കിളിക്കൂട്, പാളങ്ങള്‍, ചിദംബരം, അക്കരെ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അതുല്യനടനായി വളരുകയായിരുന്നു ഭരത് ഗോപി എന്ന വേറിട്ട പ്രതിഭ. കൊടിയേറ്റത്തിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‘ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നാലു തവണയാണ് 1978, 1982, 1983, 1985) ഭരത് ഗോപിയെ തേടിയെത്തിയത്. 1991ല്‍ രാജ്യം ഭരത് ഗോപിയെ പത്മശ്രീ നല്‍കി ആദരിച്ചു.
