സഹോദരിമാര്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് അര്‍ജുൻ കപൂര്‍‌.


കുടുംബസ്‍നേഹിയായ താരമാണ് അര്‍ജുൻ കപൂര്‍ എന്നത് ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. ശ്രീദേവി മരിച്ചപ്പോള്‍ അര്‍ദ്ധ സഹോദരിമാരായ ജാൻവിയെയും ഖുശിയെയും ചേര്‍ത്തുപിടിക്കുകയായിരുന്നു അര്‍ജുൻ കപൂര്‍. തുടര്‍ന്നങ്ങോട്ട് സഹോദരിമാരുടെ എല്ലാ കാര്യത്തിനും അര്‍ജുൻ കപൂര്‍ ഒപ്പമുണ്ടായിരുന്നു. ഇപോഴിതാ രക്ഷാ ബന്ധനും സഹോദരിമാരെയും സഹോദരൻമാരെയും ചേര്‍ത്തുപിടിച്ച് ആഘോഷിച്ചിരിക്കുകയാണ് അര്‍ജുൻ കപൂര്‍.

ജീവിതത്തിലെ എല്ലാ കാര്യത്തിനും സഹോദരങ്ങള്‍ തനിക്ക് ഒപ്പം ഉണ്ടായിരുന്നതായി അര്‍ജുൻ കപൂര്‍ പറയുന്നു. സ്വന്തം സഹോദരി അൻഷുല കപൂര്‍, ബന്ധുക്കളായ ഹര്‍ഷവര്‍ദ്ധൻ കപൂര്‍, ജഹാൻ കപൂര്‍, സോനം കപൂര്‍ തുടങ്ങിയവരാണ് ഇത്തവണ അര്‍ജുൻ കപൂറിന്റെ രക്ഷാ ബന്ധൻ ആഘോഷം. ജാൻവി കപൂറിന് മിസ് ചെയ്യുന്നുവെന്ന് സോനം കപൂര്‍ പറയുന്നു. നിന്നെ സ്‍നേഹിക്കുന്നുവെന്നാണ് അതിന് ഖുശി കപൂറിന്റെ മറുപടി.

ഭൂത് പൊലീസ് ആണ് അര്‍ജുൻ കപൂറിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.

ഏക് വില്ലൻ റിട്ടേണ്‍സ് ആണ് അര്‍ജുൻ കപൂറിന്റേതായി ഇപോള്‍ ചിത്രീകരണം തുടരുന്നത്.