Asianet News MalayalamAsianet News Malayalam

ആൻഡ്രിയയുടെ പിശാശ്, ഞെട്ടിച്ച് മിഷ്‍കിൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

മിഷ്‍കിന്റെ സംവിധാനത്തില്‍ ആൻഡ്രിയ ആണ് പിശാസ്2ല്‍ നായികയായി എത്തുന്നത്.

Myskin pisasu2 first look
Author
Kochi, First Published Aug 3, 2021, 9:59 PM IST

മിഷ്‍കിൻ സംവിധാനം ചെയ്‍ത ചിത്രമാണ് പിശാശ്. നാഗയും പ്രയാഗ മാര്‍ട്ടിനുമായിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സിനിമ വൻ ഹിറ്റായി മാറിയിരുന്നു. ഇപോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് ചര്‍ച്ചയാകുന്നത്.

ആൻഡ്രിയ ആണ് രണ്ടാം ഭാഗത്തില്‍ നായികയായി എത്തുന്നത്. വെട്രിമാരൻ ആണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഒന്നാം ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും ഹൊറര്‍ ചിത്രമായിരിക്കും. തിയറ്റര്‍ റിലീസ് തന്നെയാണ് ലക്ഷ്യമിടുന്നത്.

ആദ്യ ഭാഗം ബാലയായിരുന്നു നിര്‍മിച്ചത്.

കാര്‍ത്തിക് രാജയാണ് രണ്ടാം ഭാഗത്തിന്റെ സംഗീത സംവിധായകൻ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios