ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് നാല്‍പ്പത്തിയൊന്ന്. ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. നിമിഷ സജയനാണ് നായിക.

മമ്മൂട്ടി,ദിലീപ്, പ്രിഥ്വിരാജ്, ദുൽഘർ സൽമാൻ, നിവിൻ പോളി,  നമിത പ്രമോദ്, ലെന തുടങ്ങി മുൻകാല ലാൽജോസ് ചിത്രങ്ങളിൽ കഥാപാത്രങ്ങളെ അവതിരിപ്പിച്ച നാൽപ്പത്തിയൊന്ന് നടീനടൻമാർ ഒരേസമയം ടീസർ പുറത്തുവിടുകയായിരുന്നു. ഒരു മിനുട്ടിൽ താഴെ ദൈർഘ്യമുളള ടീസറിൽ പ്രണയം, രാഷ്ട്രീയം, സംഘർഷം,ഭക്തി,  തമാശ എല്ലാം നിറഞ്ഞു നിൽക്കുന്നു. 

തലശ്ശേരി, കർണ്ണാകടയിലെ തലക്കാവേരി, തൃശ്ശൂർ, ആലപ്പുഴ, പത്തനംതിട്ട, എരുമേലി, ശബരിമല എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
സുരേഷ് കൃഷ്ണ,ഇന്ദ്രൻസ്,ശിവജി ഗുരുവായൂർ,സുബീഷ് സുധി,വിജിലേഷ്,ഉണ്ണി നായർ,ഗോപാലകൃഷ്ണൻ പയ്യന്നൂർ,എൽസി സുകുമാരൻ,ബേബി ആലിയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ സിനിമകളുടെ സംവിധായകൻ ജി.പ്രജിത്താണ് ചിത്രം നിർമ്മിക്കുന്നത്. സിഗ്നേച്ചർ സ്റ്റൂഡിയോസിന്റെ ബാനറിൽ അനുമോദ് ബോസ്,  ആദർശ് നാരായൺ മനോജ് ജി കൃഷ്ണൻ എന്നിവരും പ്രജിത്തിനൊപ്പം നിർമ്മതാക്കളായുണ്ട്.  ഛായാഗ്രഹണം എസ് കുമാർ നിർവ്വഹിക്കുന്നു. തിരക്കഥ,സംഭാഷണം പി ജി പ്രഗീഷ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ-രഞ്ജൻ എബ്രാഹം.