നാസ്വികയെ തമാശയ്‍ക്ക് പറ്റിച്ച് അനൂപ് പന്തളം.

ഗുലുമാല്‍ പ്രാങ്ക് വീഡിയോകളിലുടെ ശ്രദ്ധേയനാണ് അനൂപ് പന്തളം. ഏറ്റവും ഒടുവില്‍ അനൂപ് പന്തളം പ്രാങ്ക് വീഡിയോ ചെയ്‍തത് നടി നാസ്വികയെ കുറിച്ചായിരുന്നു. ചലച്ചിത്ര അവാര്‍ഡ് ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു വീഡിയോ. നാസ്വികയുടെ സംസ്ഥാന അവാര്‍ഡ് പുരസ്‍കാരം അടിച്ചുമാറ്റുകയായിരുന്നു. ഒരാള്‍ നാസ്വികയുടെ അവാര്‍ഡ് അടിച്ചുമാറ്റിയെന്ന് എല്ലാവര്‍ക്കും മനസിലായി. അന്വേഷണങ്ങള്‍ക്ക് ഒക്കെ ഒടുവില്‍ അത് തമാശയാണെന്ന് അനൂപ് പന്തളം വ്യക്തമാക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാന പുരസ്‍കാരദാന ചടങ്ങിനു ശേഷം സ്വാസികയും സിജു വിൽസണും അടക്കമുള്ളവര്‍ അഭിമുഖത്തിനായി ഇരിക്കുകായിരുന്നു. പുരസ്‍കാര ഫലകങ്ങൾ തൊട്ടടുത്ത് മേശയിൽ വച്ചു. അഭിമുഖത്തിനിടെ അനൂപും കൂട്ടരും സ്വാസികയുടെ അവാർഡ് ഫലകം അടിച്ചുമാറ്റുകയായിരുന്നു.

ഒരു യുവാവ് ഫലകവുമായി പുറത്തുപോകുന്നതായി കണ്ടുവെന്ന് ഒരാള്‍ നാസ്വികയോട് പറഞ്ഞു. ഒടുവില്‍ പൊലീസിനെ വിളിക്കാൻ തീരുമാനിച്ചു. സിജു വില്‍സണ്‍ പൊലീസിനെ വിളിച്ചു. പൊലീസെന്ന് പറഞ്ഞ് സിജു വിളിച്ചത് അനൂപിന തന്നെയായിരുന്നു.

തമാശയ്‍ക്കൊടുവില്‍ അനൂപ് പന്തളം തന്നെയെത്തി നാസ്വികയുടെ ഫലകം തിരിച്ചുകൊടുക്കുകയായിരുന്നു.