ഹാസ്യനടനിൽ നിന്നും സ്വഭാവ നടനിലേക്ക് മാറുകയും നാഷണൽ അവാർഡ് നേടി, മലയാളികൾക്ക് അഭിമാനമാകുകയും ചെയ്ത നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട സലീമേ‌ട്ടൻ നമ്മെ വിട്ടുപിരിഞ്ഞെന്നും അവർ പറഞ്ഞു.

തിരുവനന്തപുരം: സഹപ്രവർത്തകൻ എന്നതിലുപരി ലൊക്കേഷനിൽ നമ്മളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും കൂടെ നിൽക്കുകയും ചെയ്ത ചെയ്ത സഹോദരനാണ് സലിം കുമാറെന്ന് അനുസ്മരിച്ച് നടി നവ്യാ നായർ. ഹാസ്യനടനിൽ നിന്നും സ്വഭാവ നടനിലേക്ക് മാറുകയും നാഷണൽ അവാർഡ് നേടി, മലയാളികൾക്ക് അഭിമാനമാകുകയും ചെയ്ത നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട സലീമേ‌ട്ടൻ നമ്മെ വിട്ടുപിരിഞ്ഞെന്നും അവർ പറഞ്ഞു. രാവിലെ വന്ന് അദ്ദേഹത്തെ അവസാനമായി കാണാൻ സാധിച്ചു. ഒരുപാട് ഒരുമിച്ച് യാത്ര ചെയ്തു. അടുത്തിടപഴകിയ വ്യക്തിയായിരുന്നു. വളരെ ചെറുപ്പത്തിലാണ് വിയോ​ഗം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ചേരുന്നു. വന്നുകൊണ്ടിരിക്കുന്ന വഴിയിലൊക്കെ കനത്ത മഴയായിരുന്നു. ഞങ്ങൾ ഒരുമിച്ചഭിനയിച്ച മഴത്തുള്ളിക്കിലുക്കം എന്ന സിനിമയിൽ അവസാനമായി ഒരു ഡയലോ​ഗുണ്ട്. ആത്മാവിന്റെ സന്തോഷമാണ് മഴ എന്നത്. അതിങ്ങനെ മനസ്സിൽ ആലോചിച്ച് പോയി. ആത്മാവിന് നിത്യശാന്തി നേരുന്നു- നവ്യാ നായർ നിറകണ്ണുകളോടെ പറഞ്ഞവസാനിപ്പിച്ചു.