അടുത്ത കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ് നടി നവ്യാ നായര്‍. തന്റെ വിശേഷങ്ങള്‍ നവ്യാ നായര്‍ ആരാധകര്‍ക്കായി പങ്കുവയ്‍ക്കാറുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നവ്യാ നായര്‍ മറുപടിയും നല്‍കാറുണ്ട്. നവ്യാ നായരുടെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ പങ്കുവെച്ചത്. കംഗാരുവിനൊപ്പമുള്ള ഫോട്ടോയാണ് നവ്യ നായര്‍ പങ്കുവെച്ചത്.

ഓസ്‍ട്രേലിയയില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോ ആയിരിക്കും ഇതെന്നാണ് വിചാരിക്കേണ്ടത്. മനോഹരമായ ഒരു ക്യാപ്ഷനാണ് നവ്യാ നായര്‍ എഴുതിയിരിക്കുന്നത്. എന്നെ കണ്ട അവനും അവനെകണ്ട ഞാനും എന്ന് നവ്യാ നായര്‍ എഴുതുന്നു. എവിടെയായിരുന്നു ഇത്രയും കാലം എന്നും നവ്യാ നായര്‍ എഴുതിയിരിക്കുന്നു. നവ്യാ നായര്‍ ഷെയര്‍ ചെയ്‍ത കൗതുകമുള്ള ഒരു ഫോട്ടോയായി മാറുകയാണ് ഇത്.  ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

'ഒരുത്തീ' എന്ന സിനിമയിലൂടെ നായികയായി തിരിച്ചെത്തുകയാണ് നവ്യാ നായര്‍.

വി കെ പ്രകാശ് ആണ് 'ഒരുത്തീ' സംവിധാനം ചെയ്യുന്നത്.