2018 ഒക്ടോബറില്‍ സഹോദരിയുടെ 25ം പിറന്നാളിന് അവളുടെ ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തെക്കുറിട്ട് സിദ്ദിഖി ട്വീറ്റ് ചെയ്തിരുന്നു
മുംബൈ: നടന്‍ നവാസുദ്ദീന്‍ സിദ്ദീഖ്വിയുടെ സഹോദരി ശ്യാമ സിദ്ദിഖ്വി അന്തരിച്ചു. ക്യാന്‍സര്‍ ബാദിച്ച് ചികിത്സയിലായിരുന്നു 26കാരിയായ ശ്യാമ. 18 വയസ്സിലാണ് ശ്യാമക്ക് സ്തനാര്‍ബുദമാണെന്ന് കണ്ടെത്തിയത്.
2018 ഒക്ടോബറില്‍ സഹോദരിയുടെ 25ം പിറന്നാളിന് അവളുടെ ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തെക്കുറിട്ട് സിദ്ദിഖി ട്വീറ്റ് ചെയ്തിരുന്നു.
''18ാം വയസ്സിലാണ് അവള്‍ക്ക് സ്തനാര്‍ബുദമാണെന്ന് കണ്ടെത്തിയത്. അവളുടെ നിശ്ചയദാര്‍ഢ്യവും ധൈര്യവുംകൊണ്ട് അവള്‍ ക്യാന്‍സറിനെ ചെറുത്ത് തോല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.'' - നവാസുദ്ദീന്‍ സിദ്ദിഖി അന്ന് ട്വിറ്ററില്‍ കുറിച്ചത്.
Scroll to load tweet…
