രണ്ട് ദിവസം മുന്‍പ് ചിത്രത്തിന്‍റെ ഒരു വിപുലമായ വിജയാഘോഷ പ്രസ്മീറ്റ് മുംബൈയില്‍ നടന്നു. വൈആര്‍എഫ് സ്റ്റുഡിയോയില്‍ ആയിരുന്നു ഈ വാര്‍ത്ത സമ്മേളനം. 

മുംബൈ: 2023ലെ അടുത്തവന്‍ ഹിറ്റാണ് ഷാരൂഖ് ഖാന് ജവാന്‍ സമ്മാനിച്ചത്. അറ്റ്ലി സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സോഫീസില്‍ 700 കോടി പിന്നിട്ടിരിക്കുകയാണ്. രണ്ടാം വാരാന്ത്യത്തില്‍ ചിത്രം 1000 കോടി കടക്കുമോ എന്ന ചോദ്യമാണ് ബാക്കി. 300 കോടി ചിലവില്‍ എടുത്ത ചിത്രം തീയറ്റര്‍ വിജയത്തിന് പുറമേ വലിയ തുക ഒടിടി, ടിവി റൈറ്റ്സായും നേടിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംവിധായകനും, ദക്ഷിണേന്ത്യന്‍ നായികയും, ദക്ഷിണേന്ത്യന്‍ ക്രൂവും ഏതാണ്ട് ഇതേ രീതിയില്‍ ദക്ഷിണേന്ത്യന്‍ ഫ്ലെവര്‍ കഥയുമായി എത്തിയ ജവാന്‍ എന്നാല്‍ തകര്‍ത്തോടുന്നത് ഉത്തരേന്ത്യയിലാണ്. 

രണ്ട് ദിവസം മുന്‍പ് ചിത്രത്തിന്‍റെ ഒരു വിപുലമായ വിജയാഘോഷ പ്രസ്മീറ്റ് മുംബൈയില്‍ നടന്നു. വൈആര്‍എഫ് സ്റ്റുഡിയോയില്‍ ആയിരുന്നു ഈ വാര്‍ത്ത സമ്മേളനം. ചിത്രത്തിലെ വന്‍ താരനിര ഈ ചടങ്ങിന് എത്തിയിരുന്നു. ദീപിക പാദുകോണ്‍, സാനിയ മല്‍ഹോത്ര,സംവിധായകന്‍ അറ്റ്ലി തുടങ്ങിയവര്‍ ഈ ചടങ്ങില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ എല്ലാവരും ശ്രദ്ധിച്ച അസാന്നിധ്യം നടി നയന്‍താരയുടെതായിരുന്നു.

ജവാനിലെ നായികയായ നര്‍മദ എന്ന പൊലീസ് ഓഫീസറായി നയന്‍താര മികച്ച പ്രകടനമാണ് നടത്തിയത് എന്നാണ് പൊതുവില്‍ റിവ്യൂകള്‍ വന്നത്. ജവാന്‍ നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രമാണ്. ചിത്രത്തിന്‍റെ റിലീസിന് തൊട്ട് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ച നയന്‍താര ജവാന്‍റെ ഒരോ പ്രമോഷന്‍ മെറ്റീരിയലും പങ്കുവയ്ക്കാറുണ്ട്. എങ്കിലും നയന്‍താരയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നുണ്ട്. നേരത്തെ ചെന്നൈയില്‍ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിലും നയന്‍താര പങ്കെടുത്തിരുന്നില്ല. ഓഗസ്റ്റ് 29നാണ് ചെന്നൈയില്‍ ഓഡിയോ ലോഞ്ച് നടന്നത്. അന്ന് ഓണമായതിനാലാണ് നയന്‍സ് വരാതിരുന്നത് എന്നാണ് ഷാരൂഖ് ഖാന്‍ തന്നെ വേദിയില്‍ പറഞ്ഞത്.

അതേ സമയം അമ്മയുടെ പിറന്നാൾ ദിനമായതിനാലാണ് നയന്‍താര മാറി നിന്നത്. എന്നാല്‍ വീഡിയോയിലൂടെ ചടങ്ങിൽ നയൻതാര സംസാരിച്ചിട്ടുണ്ട്. അതേ സമയം നേരത്തെ താന്‍ അഭിനയിച്ച ചിത്രങ്ങള്‍ക്ക് നോ പ്രൊമോഷൻ എന്ന നയത്തില്‍ നിന്നും ജവാന്‍റെ കാര്യത്തില്‍ നയന്‍താര പിന്നോട്ട് പോയെന്നാണ് തമിഴ് സിനിമ ലോകത്ത് നിന്നുള്ള സംസാരം. 

അതേ സമയം മുംബൈയിലെ ചടങ്ങില്‍ നയൻതാരയുടെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നടൻ അറിയിച്ചിട്ടുണ്ട്. ചടങ്ങിൽ നയൻതാരയെക്കുറിച്ചുള്ള ചോദ്യത്തിനും ഇദ്ദേഹം മറുപടി നൽകി. നയൻതാരയ്ക്കൊപ്പമുള്ള കെമിസ്ട്രി മനോഹരമായിരുന്നു എന്നാണ് ഷാരൂഖ് പ്രതികരിച്ചത്. അതേ സമയം ജവാന് ശേഷം ഒരു തമിഴ് ചിത്രമാണ് നയന്‍സിന്‍റെതായി ഇറങ്ങാനുള്ളത്. ഇരവൈൻ എന്ന ക്രൈം ത്രില്ലറില്‍ ജയം രവിയാണ് നായകന്‍. 

നയന്‍താര തെലുങ്ക് സിനിമയോട് നോ പറയുന്നു; പിന്നിലെ കാരണം ഇതാണ്

ഷാരൂഖാനെ പിന്തള്ളി ഇന്ത്യയിലെ പോപ്പുലര്‍ സെലിബ്രേറ്റി ലിസ്റ്റില്‍ ഒന്നാമതായി നയന്‍താര

​​​​​​​Asianet News Live