''നിങ്ങളുടെ ഇത്തരം തമാശകളെ ആസ്വദിക്കാനുള്ള കഴിവ് ദൈവം സഹായിച്ച് ഞങ്ങല്‍ക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ '' 

ചെന്നൈ: തമിഴ് സൂപ്പര്‍താരം നയന്‍താരക്കും കാമുകനും സംവിധായകനുമായ വിഗ്‌നേഷ് ശിവനും കൊവിഡ് സ്ഥിരീകരിച്ചുവെന്ന പ്രചരണങ്ങളോട് പ്രതികരിച്ച് ഇരുവരും. പ്രചാരണങ്ങള്‍ തള്ളി വിഘ്‌നേഷ് പങ്കുവച്ച വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. തീര്‍ത്തും രസകരമായ വീഡിയോ ആണ് നയന്‍താരയ്‌ക്കൊപ്പം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''ഞങ്ങള്‍ക്ക് ചുറ്റുമുള്ള വാര്‍ത്തകളെ ഞങ്ങള്‍ ഇങ്ങനെ കാണുന്നു. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും മെനഞ്ഞെടുത്ത വ്യാജ വാര്‍ത്തകളോട്... ഞങ്ങള്‍ സന്തോഷത്തിലാണ്. ആരോഗ്യത്തോടെ ഇരിക്കുന്നു. നിങ്ങളുടെ ഇത്തരം തമാശകളെ ആസ്വദിക്കാനുള്ള കഴിവ് ദൈവം സഹായിച്ച് ഞങ്ങല്‍ക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ '' വീഡിയോക്കൊപ്പം വിഘ്‌നേഷ് ഷിവന്‍ കുറിച്ചു. 

View post on Instagram

നയന്‍താരക്കും കാമുകനും കൊവിഡാണെന്നും ഇരുവരും എഗ്‌മോറില്‍ ചികില്‍സയില്‍ ആണെന്നുമായിരുന്നുതമിഴ് പത്രത്തിന്റെ റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിയന്ത്രണവിധേയമാകാത്ത തരത്തില്‍ കൊവിഡ് വ്യാപിക്കുന്നതിനാല്‍ ഈ പ്രചാരണം ശരിയാണെന്ന് കരുതി നിരവധി പേര്‍. ഇരുവരുടെയും സുഖവിവരം അന്വേഷിച്ച്നിരവധി ആരാധകരാണ് ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.