കെഎച്ച് 234 ഹിറ്റാകുമെന്ന് ഉറപ്പാണ് ആരാധകര്‍ക്ക്. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ദുല്‍ഖറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ചെന്നൈ: ഉലക നായകൻ കമല്‍ഹാസൻ മണിത്നത്തിന്റെ സംവിധാനത്തില്‍ പതിറ്റാണ്ടുകള്‍ക്ക് അപ്പുറം നായകനായി എത്തുന്നു എന്നതിനാല്‍ താല്‍കാലികമായി കെഎച്ച് 234 എന്ന് ചിത്രം വാര്‍ത്തകളില്‍ നിറയാന്‍ കാരണമായത്. തമിഴകത്തെ രണ്ട് വമ്പൻമാര്‍ ഒന്നിക്കുന്ന ചിത്രം എന്ന വിശേഷണം മാത്രം മതി ആരാധകരുടെ പ്രതീക്ഷകളിലാകാൻ. 

കെഎച്ച് 234 ഹിറ്റാകുമെന്ന് ഉറപ്പാണ് ആരാധകര്‍ക്ക്. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ദുല്‍ഖറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അപ്പോള്‍ തന്നെ നേരത്തെ പ്രതീക്ഷിച്ചിരുന്ന മറ്റൊരു മലയാളി താരത്തിന്‍റെ അസാന്നിധ്യവും വലിയ ചര്‍ച്ചയാകുന്നുണ്ട്. 

നടി നയന്‍താര കമല്‍ മണിരത്നം ചിത്രത്തില്‍ എത്തും എന്നായിരുന്നു വിവരം. എന്നാല്‍ നയന്‍താരയെ ഒഴിവാക്കി എന്നതാണ് പുതിയ വാര്‍ത്ത. കമല്‍ഹാസന്‍റെ ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര ചോദിച്ച പ്രതിഫലമാണ് നയന്‍സ് വേണ്ടെന്ന തീരുമാനത്തിലേക്ക് മണിരത്നത്തെ എത്തിച്ചത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ ഞായറാഴ്ച മുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Scroll to load tweet…

ജവാന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര പത്ത് കോടി വാങ്ങിയെന്നാണ് പുറത്തുവന്ന വിവരം. നയന്‍താര ഇതിനാല്‍ തന്നെ മണിരത്നം ചിത്രത്തിന് ചോദിച്ച പ്രതിഫലം 12 കോടി ആയിരുന്നു. എന്നാല്‍ അത് അനുവദിക്കാന്‍ പ്രൊഡക്ഷന്‍ ടീമിന് സാധിക്കാതതോടെ നയന്‍താരയ്ക്ക് പകരം മറ്റൊരു ഓപ്ഷനിലേക്ക് അണിയറക്കാര്‍ മാറുകയായിരുന്നു. നയന്‍താരയ്ക്ക് പകരം തൃഷയാണ് എന്നാണ് ഇപ്പോള്‍ നിര്‍മ്മാതാക്കളായ മദ്രാസ് ടാക്കീസ് പുറത്തിറക്കിയ പോസ്റ്റര്‍ വെളിവാക്കുന്നത്. 

കമല്‍ഹാസന്‍റെ രാജ്കമല്‍ ഫിലിംസ്, മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസ്, റെഡ് ജൈന്‍റ് മൂവിസ് എന്നിവര്‍ ചേര്‍ന്നാണ് പടം നിര്‍മ്മിക്കുന്നത്. തിങ്കളാഴ്ച ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിടും എന്നാണ് വിവരം. 

കാട്ടുതീ പോലെ പടര്‍ന്ന് 'രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ': കത്തി രോഷം, നടപടി.!

കേരളത്തിന്‍റെ സ്നേഹത്തിന് എന്നെന്നും നന്ദി: 'ജപ്പാൻ' കാർത്തി