ഒരു ഫാമിലി ത്രില്ലറിലാണ് ഇപ്പോള്‍ നയൻതാര അഭിനയിക്കുന്നത്.

തെന്നിന്ത്യയുടെ വിജയനായികയാണ് നയൻതാര. ഒന്നിനൊന്നു വ്യത്യസ്‍തമായ കഥാപാത്രങ്ങളാല്‍ വിസ്‍മിയിപ്പിക്കുന്ന നടി. തൊടുന്നതൊക്കെ ഹിറ്റാക്കുന്നു നയൻതാര. ഇപോഴിതാ നയൻതാര ഒരു ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

നവാഗതനായ ജിഎസ് വിഗ്‌നേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നയൻതാര അഭിനയിക്കുന്നത്. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെടുന്ന രീതിയിലുള്ളതാകും ചിത്രം. നയൻതാരയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമ. ചെന്നൈയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

റോണ്‍ ഈതന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.