അജിത്ത് നായകനാകുന്ന പുതിയ സിനിമയുടെ ജോലികള്‍ തുടങ്ങുകയാണ്. അജിത്ത് പൊലീസ് വേഷത്തിലാണ് പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നതാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വ്യക്തമല്ല. അതേസമയം ചിത്രത്തില്‍ നയൻതാരയായിരിക്കും നായികയെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.

അജിത്തിനെ നായകനാക്കി, സിരുത്തൈ ശിവ ഒരുക്കിയ വിശ്വാസത്തില്‍ നായിക നയൻതാരയായിരുന്നു. സിരുത്തൈ ശിവ- അജിത്ത് സിനിമ വൻ ഹിറ്റുമായിരുന്നു. വിശ്വാസത്തിന് പുറമെ ബില്ല, ഏഗൻ, ആരംഭം എന്നീ ചിത്രങ്ങളിലാണ് നയൻതാര മുമ്പ് അജിത്തിന്റെ നായികയായത്. പുതിയ സിനിമയില്‍ സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലായിരിക്കില്ല അജിത്ത്. മുമ്പ് അജിത്ത് പൊലീസ് ഓഫീസറായി എത്തിയ മങ്കാത്തയും യെന്നെ അറിന്ധാലുമൊക്കെ സൂപ്പര്‍ ഹിറ്റായിരുന്നു.