ദേവി വേഷത്തില്‍ നയന്‍താര എത്തുന്ന ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

നയന്‍താരയെ പ്രധാനകഥാപാത്രമാക്കി ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ഒരുക്കുന്ന ചിത്രമാണ് ‘മൂക്കുത്തി അമ്മന്‍’. ദേവി വേഷത്തില്‍ നയന്‍താര എത്തുന്ന ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

Scroll to load tweet…

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്. ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രശ്‌നങ്ങള്‍ നിറഞ്ഞ ജീവിതത്തിലേക്ക് ദേവി മൂക്കുത്തി അമ്മന്‍ കടന്നു വരുന്നതോടെയുള്ള സംഭവ വികാസങ്ങളാണ് മൂത്തുക്കി അമ്മന്‍ പറയുന്നത്. ഉര്‍വശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇശാരി ഗണേഷാണ് നിര്‍മാണം. ഭക്തി ചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.