നയൻതാര നായികയാകുന്ന മണ്ണാങ്കട്ടിക്ക് തുടക്കമായി.

നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രമാണ് മണ്ണാങ്കട്ടി സിൻസ് 1960. സംവിധാനം ഡ്യൂഡ് വിക്കിയാണ് നിര്‍വഹിക്കുന്നു. രസകരമായ ഒരു കോമഡി എന്റര്‍ടയ്‍നറായിരിക്കും ചിത്രം എത്തുക. നയൻതാര നായികയാകുന്ന മണ്ണാങ്കട്ടിക്ക് കൊടൈക്കാനില്‍ തുടക്കമായി എന്നാണ് പുതിയ റിപ്പോര്‍ട്ട്.

നയൻതാര നായികയാകുന്ന മണ്ണാങ്കട്ടി എന്ന സിനിമയുടെ നിര്‍മാണം എസ് ലക്ഷ്‍ണ്‍ കുമാറാണ്. മണ്ണാങ്കട്ടി പ്രിന്‍സ് പിക്ചേഴ്‍സിന്‍റെ ബാനറിലാണ് നിര്‍മിക്കുന്നത്. ആര്‍ ഡി രാജശേഖറാണ് നയൻതാരയുടെ സിനിമയുടെ ഛായാഗ്രാഹണം. സംഗീതം നിര്‍വഹിക്കുന്നത് സീൻ റോള്‍ഡനാണ്.

നയൻതാരയുടേതായി ഇരൈവൻ എന്ന ചിത്രമാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും ഹിറ്റായതും. ഐ അഹമ്മദാണ് ജയം രവി ചിത്രമായി പ്രേക്ഷകരുടെ പ്രിയം നേടിയ ഇരൈവൻ സംവിധാനം ചെയ്‍തത്. ജയം രവിയും നയൻതാരയും ഒന്നിച്ച ചിത്രമായ ഇരൈവനില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന വേഷത്തില്‍ ഉണ്ടായിരുന്നു. ഒരു സൈക്കോ ത്രില്ലറായ ഇരൈവൻ സിനിമ സുധൻ സുന്ദരമും ജയറാം ജിയുമാണ് നിര്‍മിച്ചത്. ഐ അഹമ്മദിന്റേതാണ് ഇരൈവന്റെ തിരക്കഥയും. ഹരി കെ വേദാന്ദാണ് നയൻതാര ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. യുവൻ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ആലപിച്ച ഒരു ഗാനം ഇരൈവന്റെ റിലീസിന് മുന്നേ വൻ ഹിറ്റായി മാറിയിരുന്നു.

അടുത്തിടെ നയൻതാര ഒരു സംരഭവുമായി രംഗത്ത് എത്തിയതും വലിയ ചര്‍ച്ചയായി മാറിയിരുന്നു. 9 സ്‍കിൻ എന്ന സരംഭമായിരുന്നു താരം ആരംഭിച്ചത്. നയൻതാര ലിപ് ബാം സംരഭമായ ദ ലിപ് ബാം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ഡോ. രെണിത രാജനുമായി ചേര്‍ന്നായിരുന്നു താരത്തിന്റെ കമ്പനി.

Read More: കിടന്നുരുണ്ട് ജോര്‍ജ് കോരയും ഷറഫുദ്ദീനും, ഞെട്ടിത്തരിച്ച് ജോണി ആന്റണി, രസിപ്പിക്കാൻ തോൽവി എഫ്‍സി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക