തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയൻതാര. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം വൻ ഹിറ്റുകളായി മാറുന്നു. നയൻതാരയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തിയേറ്ററില്‍ വലിയ സ്വീകാര്യതയാണ് നയൻതാരയ്‍ക്ക് ലഭിക്കാറുള്ളത്. തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത ദര്‍ബാറിനായി നയൻതാര വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ളതാണ് ആരാധകരുടെ പുതിയ ചര്‍ച്ച.

ദര്‍ബാറില്‍ വളരെ കുറച്ചുനേരം മാത്രമാണ് നയൻതാരയുണ്ടായിരുന്നത്. രജനികാന്ത് നിറഞ്ഞുനിന്ന ദര്‍ബാറില്‍ ഏതാണ്ട് 20 മിനുറ്റില്‍ മാത്രമാണ് നയൻതാരയുള്ളത്. രജനികാന്തിന്റെ കഥാപാത്രത്തിന് തന്നെയായിരുന്നു ചിത്രത്തില്‍ വലിയ പ്രധാന്യം. അതേസമയം ചെറിയ സമയത്ത് മാത്രമായിരുന്നു സ്‍ക്രീനിലെങ്കിലും നയൻതാര അഞ്ച് കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത് എന്നാണ് വാര്‍ത്തകള്‍. എന്തായാലും ആരാധകര്‍ നയൻതാരയുടെ പ്രതിഫലത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.