Asianet News MalayalamAsianet News Malayalam

അച്ഛനായിട്ടുള്ള ആദ്യ ജന്മദിനം ആഘോഷമാക്കി, ഫോട്ടോ പങ്കുവെച്ച് നീരജ് മാധവ്!

നീരജ് മാധവിനും ദീപ്‍തിക്കും പെണ്‍കുഞ്ഞാണ്.

Neeraj Madhav share his photo
Author
Kochi, First Published Mar 27, 2021, 5:57 PM IST

മലയാളത്തിന്റെ യുവ നടൻമാരില്‍ ശ്രദ്ധേയനാണ് നീരജ് മാധവ്. ചെറു വേഷങ്ങളിലൂടെ എത്തി നായകനായി വളര്‍ന്ന നടൻ. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് നീരജ് മാധവ്. ഇപോഴിതാ നീരജ് മാധവിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. നീരജ് മാധവ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അച്ഛനായതിന് ശേഷമുള്ള ആദ്യ ജന്മദിനം ആഘോഷിക്കുകയാണ് നീരജ് മാധവ്.

ഒരു പിതാവെന്ന നിലയിൽ ആദ്യ ജന്മദിനം. എന്തൊരു അവിശ്വസനീയമായ വികാരമാണ് അത് എന്നാണ് നീരജ് മാധവ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് നീരജ് മാധവിന് ആശംസകളുമായി എത്തിയിരിക്കുന്നത്. തനിക്കും ദീപ്‍തിക്കും പെണ്‍കുഞ്ഞാണ് ജനിച്ചത് എന്ന് നീരജ് മാധവ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഇപോള്‍ തന്റയും കുഞ്ഞിന്റെയും ഫോട്ടോയും നീരജ് മാധവ് തന്നെ ഷെയര്‍ ചെയ്‍തിരിക്കുന്നു. ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിലാണ് 2018ല്‍ നീരജ് മാധവും ദീപ്‍തിയും വിവാഹിതരാകുന്നത്.

മെമറീസ് ആണ് നീരജ് മാധവിന്റെ ആദ്യത്തെ ശ്രദ്ധേയമായ വേഷം.

നൃത്തവും സിനിമയും ഒരുപോലെ കൊണ്ടുപോകുന്ന നടൻകൂടിയാണ് നീരജ് മാധവ്.

Follow Us:
Download App:
  • android
  • ios