വരനെ ആവശ്യമുണ്ട്, ഫോറന്‍സിക് എന്നീ സിനിമകള്‍ക്കു ശേഷം നെറ്റ്ഫ്ളിക്സ് സ്ട്രീം ചെയ്യുന്ന മലയാളചിത്രമാണ് കപ്പേള.

നെറ്റ്ഫ്ളിക്സ് ഇന്ത്യ അടുത്ത രണ്ടാഴ്ചത്തെ റിലീസുകളുടെ ലിസ്റ്റ് പുറത്തുവിട്ടു. മുഹമ്മദ് മുസ്‍തഫയുടെ സംവിധാനത്തില്‍ അന്ന ബെന്നും റോഷന്‍ മാത്യുവും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കപ്പേളയാണ് ഒരേയൊരു മലയാളചിത്രം. കൊറിന്‍ ഹാര്‍ഡിയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തെത്തിയ ഹോളിവുഡ് ഹൊറര്‍ ചിത്രം ദി നണ്‍, സൂരജ് ആര്‍ ഭര്‍ജാത്യയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാനും സോനം കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 2015 ചിത്രം പ്രേം രത്തന്‍ ധന്‍ പായോ തുടങ്ങി വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളും സിരീസുകളുടെ പുതിയ സീസണുകളും വരുന്ന രണ്ടാഴ്ച നെറ്റ്ഫ്ളിക്സില്‍ എത്തുന്നുണ്ട്.

കൊവിഡ് ലോക്ക് ഡൗണ്‍ വരുന്നതിന് രണ്ടാഴ്ച മുന്‍പു മാത്രം തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് മുസ്‍തഫയുടെ ആദ്യ സംവിധാന സംരംഭമായ കപ്പേള. മൗത്ത് പബ്ലിസിറ്റി നേടി തീയേറ്ററുകളിലേക്ക് ആളെത്തിത്തുടങ്ങിയപ്പോഴേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്‍തു. വരനെ ആവശ്യമുണ്ട്, ഫോറന്‍സിക് എന്നീ സിനിമകള്‍ക്കു ശേഷം നെറ്റ്ഫ്ളിക്സ് സ്ട്രീം ചെയ്യുന്ന മലയാളചിത്രമാണ് കപ്പേള.

View post on Instagram

പോപ്പ് ഫ്രാന്‍സിസ്: എ മാന്‍ ഓഫ് ഹിസ് വേഡ്, ലോസ്റ്റ് ബുള്ളറ്റ്, ഇറ്റ്സ് ഓകെ നോട്ട് റ്റു ബി ഓകെ, ബുള്‍ബുള്‍, ജുറാസിക് വേള്‍ഡ്: ഫോളന്‍ കിംഗ്‍ഡം, സെറിനിറ്റി , ബേബി മാമ തുടങ്ങിയവയാണ് നെറ്റ്ഫ്ളിക്സ് വരുന്ന രണ്ടാഴ്ചകളില്‍ സ്ട്രീം ചെയ്യാനിരിക്കുന്ന സിനിമകള്‍. സിരീസുകളില്‍ ദി 100 ഏഴാം സീസണ്‍ അഞ്ച്, ആറ് എപ്പിസോഡുകള്‍, ദി സിന്നര്‍ മൂന്നാം സീസണ്‍, ദി പൊളിറ്റീഷ്യന്‍ സീസണ്‍ രണ്ട്, ഡാര്‍ക് സീസണ്‍ മൂന്ന് എന്നിവയാണ് പ്രധാനം.