Asianet News MalayalamAsianet News Malayalam

പുസ്‍തകം ഒപ്പിട്ടുതരുമോയെന്ന് നിക് ജൊനാസ്, ഭര്‍ത്താവിന് മറുപടിയുമായി പ്രിയങ്ക ചോപ്ര!

പ്രിയങ്ക ചോപ്രയുടെ പുസ്‍തകം ഒപ്പിട്ടുതരുമോയെന്നാണ് നിക് ജൊനാസ് ചോദിക്കുന്നത്.

Nick Jonas Has Some Unfinished Business With Priyanka Chopra
Author
Mumbai, First Published Feb 12, 2021, 4:46 PM IST


ബോളിവുഡിലെ മുൻനിര നായികയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹരമാണ് അണ്‍ഫിനിഷ്‍ഡ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇക്കാര്യത്തെ കുറിച്ച് അറിയിച്ചത് പ്രിയങ്ക ചോപ്ര തന്നെയാണ്. പ്രിയങ്ക ചോപ്രയുടെ പുസ്‍തകത്തിന്റെ ആരാധകനായിരിക്കുകയാണ് ഭര്‍ത്താവ് നിക് ജൊനാസ്. ഇക്കാര്യം സൂചിപ്പിക്കുന്ന നിക് ജൊനാസിന്റെ ഫോട്ടോ പ്രിയങ്ക ചോപ്ര ഷെയര്‍ ചെയ്‍തിട്ടുണ്ട്. തനിക്ക് ഒപ്പിട്ട് പുസ്‍തകം കൈമാറുമോയെന്ന് നിക്ക് ജൊനാസ് സാമൂഹ്യമാധ്യമത്തിലൂടെ പ്രിയങ്ക ചോപ്രയോട് ചോദിച്ചിരുന്നു.

പ്രിയങ്ക ചോപ്രയുടെ ഒപ്പോടെ തനിക്ക് പുസ്‍തകം വേണമെന്നാണ് നിക് ജൊനാസ് പറഞ്ഞത്. ഇതിന് മറുപടിയായി പ്രിയങ്ക ചോപ്രയും രംഗത്ത് എത്തി. തീര്‍ച്ചയായും, നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്നായിരുന്നു പ്രിയങ്ക ചോപ്രയുടെ മറുപടി. ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രിയങ്ക ചോപ്ര ലണ്ടനിലും നിക് ജൊനാസ് ലോസ് ഏഞ്ചല്‍സിലുമാണ് ഇപോള്‍ ഉള്ളത്. നിക് ജൊനാസിന്റെ ഫോട്ടോയും പ്രിയങ്ക ചോപ്ര ഷെയര്‍ ചെയ്‍തിട്ടുണ്ട്. അണ്‍ഫിനിഷ്‍ഡ് എന്ന പുസ്‍തകത്തില്‍ പ്രിയങ്ക ചോപ്ര തന്റെ സിനിമയിലെ നായകനായ വിജയ്‍യെ കുറിച്ചും പറയുന്നുണ്ട്.

ലോക സുന്ദരിപട്ടം സ്വന്തമാക്കിയതിനെ തുടര്‍ന്ന് തമിഴൻ എന്ന തമിഴ് സിനിമയിലൂടെയാണ് പ്രിയങ്ക ചോപ്ര വെള്ളിത്തിരയിലെത്തിയത്. വിജയ് ആയിരുന്നു ചിത്രത്തില്‍ നായകനായത്. വിജയ്‍യുടെ വിനയവും ആരാധകരോടുള്ള പെരുമാറ്റവും തന്നെ സ്വാധീനിച്ചുവെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്. സിനിമയിലെ ഗാനത്തെ കുറിച്ചും പ്രിയങ്ക ചോപ്ര പറയുന്നുണ്ട്. ഇന്നും വിജയ് പഠിപ്പിച്ച പാഠങ്ങള്‍ താൻ പിന്തുടരുന്നുണ്ടെന്നും പ്രിയങ്ക ചോപ്ര പറയുന്നു.

തമിഴൻ എന്ന സിനിമയുടെ തിരക്കഥയെഴുതിയത് വിജയ്‍യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ ആയിരുന്നു.

Follow Us:
Download App:
  • android
  • ios